” ഞാനൊന്ന് നടക്കാനിറങ്ങിയത അന്നേരമാണ് ആര്യ വിളിച്ചത് വരാൻ ലേറ്റാകും പുറത്തൂന്ന് ഫുഡ് വാങ്ങാൻ, തന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ലല്ലൊ , ഞാൻ അപ്പൊ ചോദിച്ചിരുന്നു എന്താ തനിക്ക് ഇഷ്ടമെന്ന് ഇയാള് നെയ്യ്ച്ചോറിൻ്റേയും ചിക്കൻ്റേയും ഫാൻ ആണെന്ന് പറഞ്ഞു പിന്നെ കുറേ റെസ്റ്റോറിൻ്റിൽ കയറി നോക്കി കിട്ടീല വേറെ വഴി ഇല്ലാതെ അടുത്ത സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി ”
” എനിക്ക് വേണ്ടി ഉണ്ടാക്കിയതാണോ താൻ ?”
സ്നേഹയുടെ കണ്ണുകൾ വിടർന്നു മുഖത്ത് നാണം കലർന്ന ഒരു ചിരി മിന്നി മറഞ്ഞു.
” അങ്ങിനൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാന ”
” പറ …… എന്തിന് ?”
” അത് പിന്നെ ……… ”
” പറയ്…..”
അവൾ വികാരഭരിതയായി അവൻ്റെ അടുക്കൽ ഇരുന്ന് അവൻ്റെ കൈകളിൽ പിടിച്ചു.
” സ്നേഹേ താൻ ഒരുപാട് ഈ ജീവിതത്തിൽ സഹിച്ചു … താൻ ഇതല്ല ബെറ്റർ ഒരു ലൈഫ് അർഹിക്കുന്നുണ്ട്…. തൻ്റെ കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെ എൻ്റെ മനസ്സ് നീറുവാണ് തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ആ വേദന കുറച്ചൊക്കെ ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. ഇന്നലെ നമുക്കിടയിൽ അങ്ങിനെ ………………അങ്ങിനൊക്കെ ”
ജെയ്സൻ ഒരു നിമിഷം ഒന്ന് നിർത്തി
” ഞാൻ അറിയാതെ സംഭവിച്ചു പോയതാണ് ഒരു നിമിഷം താനെനിക്ക് വേണ്ടപ്പെട്ടവളായത് പോലെ. എനിക്കുറപ്പുണ്ട് അനന്തു തന്നെയും മോളെയും പൊന്നുപോലെ നോക്കുമെന്ന് , ആര്യ പറഞ്ഞിരുന്നു അനന്തു നല്ലൊരാളാന്ന് ,
ഇനിയും ഇയാള് വിഷമിക്കരുത് അത് ഞങ്ങളെപ്പോലെ തന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കും , ആര്യയ്ക്ക് താൻ പ്രീയപ്പെട്ടതാണ് ഒരു പക്ഷെ എന്നെക്കാൾ മുകളിൽ , താൻ വിഷമിച്ചാൽ ആളും വിഷമിക്കും നിങ്ങളെ അങ്ങിനെ കാണാൻ എനിക്കും പറ്റില്ല “
