സ്നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,ജെയ്സൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ കവിളുകളിൽ തഴുകി.
സ്നേഹ നിറ കണ്ണുകളോടെ അവനെ നോക്കി
” നീ ആര്യേച്ചിയുടെ ഭാഗ്യമാണ് , ഒരു പക്ഷെ ആര്യേച്ചി നിന്നെ കാണുന്നതിന് മുന്നെ ഞാൻ നിന്നെ കണ്ടിരുന്നെങ്കിലെന്ന് ഒരുപാട് കൊതിച്ചു പോകുന്നു, എനിക്കറിയാം അനന്തു നല്ലൊരാളാണ് പക്ഷെ എനിക്കയാളോട് അങ്ങിനൊരു അഫക്ഷൻ തോന്നിയിരുന്നില്ല ഇപ്പോഴും അതെനിക്കറിയില്ല.
പക്ഷെ എന്നേയും മോളേയും അല്ല എന്നേക്കാളുപരി മോളെ അയാൾക്കിഷ്ടമാണെന്ന് തോന്നിയിട്ടുണ്ട് അവർ വീഡിയോ കോൾ വിളിക്കുമ്പൊ. അവൾക്കും അനന്തുവിനോട് അങ്ങിനാണ് എങ്കിലും ഞാനിതുവരെ ഒരു മറുപടിയും പറഞ്ഞിട്ടില്ല.
പക്ഷെ നിങ്ങൾക്കിടയിൽ ഞാൻ നിക്കും തോറും നിന്നോട് കൂടുതൽ അടുക്കുന്ന പോലെ നിങ്ങൾക്കിടയിൽ ഞാൻ നാളെ ഒരു ബാധ്യതയായിപ്പോകുമോന്ന് എനിക്ക് പേടിയുണ്ട് , ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്.
പക്ഷെ ഇനിയും നിങ്ങൾക്കിടയിൽ നിക്കാൻ സാധിക്കില്ല അതുകൊണ്ട് മാത്രമാണ് അനന്തുവിന് ഒരു മറുപടി കൊടുക്കാൻ തീരുമാനിച്ചത്…. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലടാ…”
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ജെയ്സൻ്റെ നെഞ്ചിലേക്കമർന്നു. തൻ്റെ നെഞ്ചിൽ നനവു പടരുന്നത് ഒരു വിങ്ങലോടെ അവൻ അറിഞ്ഞു. എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവനവളെ ചേർത്ത് പിടിച്ചു.
” ടോ തനിക്ക് അനന്തുവിനെ ഇഷ്ടമല്ലാന്നുണ്ടോ, ഇഷ്ടമില്ലാതെ എടുത്ത് ചാടി ഇനിയും താൻ ഉരുകരുത് , ഞാനാണ് തൻ്റെ വിഷയമെങ്കിൽ ഞാൻ മാറി നിൽക്കാം . ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്.”

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome