ഞാനൊരു പരുങ്ങലോടെ പറഞ്ഞു….!
“അതിന്..?!! എടാ എനിക്കൊന്നു മൂത്രമൊഴിക്കണം…അതിനും വേണോ എസ്കോർട്ട്..!”!!
മേമയുടെ ചിരി ഉച്ചത്തിലായി….!
ആകെ ചമ്മിപ്പോയ ഞാൻ പതിയെ പിൻവലിഞ്ഞു…..!
എങ്കിലും വാതിലിന് മൂന്നിൽ നിന്നും മാറാതെ അവർ പുറത്തു വരുന്നതുവരെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു…..!
ഒരു മിനിട്ടിനുള്ളിൽ വാതിൽ തുറക്കപ്പെട്ടു….”
‘”എസ്കോർട്ട് ഇതുവരെ പോയില്ലേ..?””!
ആ കളിയാക്കലിനെ ഞാനൊരു പുഞ്ചിരി കൊണ്ട് നേരിട്ടു….!
ബേസിൻ ടാപ്പ് തുറന്ന് കൈകഴുകിയശേഷം മേമ പുറത്തിറങ്ങി എൻ്റെ മുന്നിൽ വന്നു നിന്നു….!
“മൂന്നു വർഷത്തിനുള്ളിൽ ഇത് നാലാമത്തെ തവണയാ പനി വരുന്നത്… പക്ഷെ അത് ആസ്വദിക്കുന്നത് ഇത് ആദ്യമായിട്ടാണ്..!”
ആ നനഞ്ഞ കൈ എൻ്റെ കവിളിലേക്ക് നീണ്ടു….!
-ഇങ്ങനൊക്കെ പരിചരിക്കാൻ ഇതുവരെ ആരും ഉണ്ടായിരുന്നില്ലല്ലോ.! നിന്നെ ഇങ്ങ കൊണ്ടോരാൻ മേമ വല്ലാതെ വൈകിപ്പോയെന്നു തോന്ന്യാ ഇപ്പൊ…”!!
സ്നേഹം മുള്ളുമ്പുന്ന കണ്ണുകളിൽ ഒരു നേർത്ത പുഞ്ചിരി നിറച്ചു കൊണ്ട് അവരെന്റെ
കവിളിൽ തലോടി…!
“അപ്പൊ ഇനിം രണ്ടു ദിവസം കൂടെ പനിച്ചു കിടക്കാൻ തോനുന്നുണ്ടോ “..!!!
ആ കരസ്പർശത്തിൽ അലിഞ്ഞു നിന്ന് കൊണ്ട് ഞാനൊരു കുസൃതി ചിരിചിരിച്ചു….!
