ആ മുഖത്ത് മനം മയക്കുന്ന ഒരു മന്ദസ്മിതം വിരിഞ്ഞു…..!
“ഉം…തോന്നുന്നൊക്കെയുണ്ട്…! പക്ഷെ..എൻ്റെ മോനെ ഇനീം രണ്ടു ദിവസം കൂടെ കഷ്‌ടപ്പെടുത്താൻ വയ്യല്ലോ…അതുകൊണ്ട് വേണ്ട..!””!
സ്നേഹമസൃണമായ ഒരു നോട്ടമെയ്തുകൊണ്ട് അവരെന്നിലേക്ക് അല്പംകൂടെ ചേർന്ന് നിന്നു…..!
ഞാനാ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു. ആ കരിനീല നയനങ്ങളിലെ സ്നേഹത്തിന്റെ നനവിൽ മനസ്സ് ഉമിനീർ തൊട്ട പഞ്ഞി മിട്ടായിപോലെ അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു….!
“കഷ്ടപ്പെടാൻ ഞാൻ തയ്യാറാണെങ്കിലോ..!”!!
എൻ സ്വരം വല്ലാതെ നേർത്തിരുന്നു……!
മേമയുടെ മുഖത്തു നിന്നും പുഞ്ചിരിയുടെ അവശേഷിപ്പുകൾ മാഞ്ഞു. ഏതോ സുഖദമായൊരു ചിന്തയിൽപ്പെട്ടതുപോലെ ആ കണ്ണുകളൊന്നു പിടഞ്ഞു…..!
ആ മനസ്സെനിക്ക് വായിക്കാൻ കഴിയുമായിരുന്നു. ഒറ്റപ്പെട്ടു പോയെന്ന ചിന്തയോടെ ജീവിക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ സ്നേഹവും പരിഗണനയുമൊക്കെ അവരിലും ഈറൻ നിലാവ് പടർത്തിയിരിക്കുന്നു. ഒരു ഇളം കാറ്റിനുപോലും മറിച്ചിടാൻ പറ്റുന്ന തൂവൽത്തുമ്പ് പോലെയാണിപ്പോ അവർ…..!
ഞാനൊരു കുസൃതിച്ചിരിയോടെ കൈകൾ ഇരുവശത്തേക്കും വിരിച്ചു പിടിച്ചു….!
“ഇതിനുള്ളിൽ ഒരുപാട് സ്ഥലമുണ്ട്… വല്ലതുമൊക്കെ തിരിച്ചു തരണമെങ്കിൽ ആവാം…”!!
