ഞാനൊരു പരിഹാസച്ചിരിയോടെ പ്ലേറ്റ് അവരുടെ കയ്യിൽ വച്ച് കൊടുത്തു….!
“അതല്ലഡാ …എനിക്കിത്രയോന്നും കഴിക്കാൻ പറ്റില്ല…പ്ലീസ്..”!!
അവർ ചിണുങ്ങി….!
“എനിക്ക് താഴെ വിളമ്പി വച്ചിട്ടുണ്ട്. മുഴുവൻ കൂണും അതിൽ ഊറ്റി ഇട്ടിരിക്ക്യാ…സോ ഇവിടുന്നു കഴിച്ചാ എനിക്ക് വൻനഷ്‌ടമാ…”!!
“പ്ലീസ് കണ്ണാ..”!!!
ഞാനത് മൈൻഡ് ചെയ്‌തില്ല….!
വേറെ വഴിയില്ലെന്ന് മനസ്സിലായതോടെ അവർ മനസ്സില്ലാമനസ്സോടെ പ്ലേറ്റിൽ കൈവച്ചു. മടിച്ച് മടിച്ച് ഓരോ ഉരുള വായിലേക്കിടുമ്പോഴും മുഖത്ത് അസ്വാരസ്യം നിറച്ചു കൊണ്ട് അവരെന്നെ നോക്കി ‘മതി..മതി’ എന്ന് പറഞ്ഞു കൊണ്ടിരുന്നു…..!
അതൊരു തട്ടിപ്പാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവുമായിരുന്നതിനാൽ യാതൊരു ദാക്ഷീണ്യവും കാണിക്കാതെ ഞാൻ ഒപ്പമിരുന്നുകൊണ്ട് തന്നെ മുഴുവൻ കഴിപ്പിച്ചു….!
“അയ്ശരി… മാണ്ടാ മാണ്ടാന്നു പറഞ്ഞിട്ടിപ്പോ ഉറുമ്പിനുള്ളത് പോലും ബാക്കിയില്ലല്ലോ..”!!
ഒഴിഞ്ഞ പ്ലേറ്റ് തിരികെ വാങ്ങുമ്പോൾ ഞാൻ കളിയാക്കി….!
ക്രുദ്ധിച്ചുള്ള ഒരു നോട്ടമായിരുന്നു മറുപടി. ഞാൻ ചുണ്ടുകൾ മടക്കിക്കൊണ്ടു ചിരിയൊതുക്കി….!
“ഇതുപോലൊരു അവസ്ഥ നിനക്കും വരട്ടെ… കയ്യും കാലും കെട്ടിയിട്ട് ഒരു പറ ചോറ് ഞാൻ തീറ്റിക്കും…നോക്കിക്കോ..!”!!
