“എന്താ ആലോചിക്കുന്നെ. മാളുവിനെ കിട്ടാഞ്ഞിട്ടാണോ.?” മീനാക്ഷി വാഹിദിന്റെ തണുപ്പൻ മാറ്റുകണ്ടിട്ട് വ്യസനത്തോടെ മന്ത്രിച്ചു. അവൾക്ക് താനൊരു മരുന്നായി മാറിയിട്ടുണ്ടെന്നു വാഹിദ് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
രാവിലെ കണ്ട സ്ത്രീയുടെ പക്വതയിൽ നിന്ന്, കുടുംബിനിയിൽ നിന്ന്, പ്രണയത്തിന്റെ ഉണർവ്വും ഉന്മേഷവും ചുറുചുറുക്കുള്ള ഒരു യുവതിയിലേക്ക് മീനാക്ഷിയെ ഉയർത്തിയിട്ടുണ്ടെന്ന് അവളുടെ ഭാവചലനങ്ങൾ കണ്ടാൽ ആർക്കും മനസ്സിലാകും. അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
“ഹേയ്.. ഞാൻ സരസുവിന്റെ കാര്യം ആലോചിക്കുവായിരുന്നു. ആ കാർന്നോരുടെ മുന്നിൽ പെട്ടുപോയിട്ട് അവൾക്ക് പിന്നെ എന്ത് സംഭവിച്ചുവെന്ന് ചേട്ടൻ മുഴുവനാക്കിയില്ല.”!
വാഹിദ് അവളുടെ തല തന്റെ താടിയുടെ ഇടുക്കിൽ കുടുക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അമിതവണമില്ലാത്ത, എന്നാൽ മൃദുലമായ പൂവിതൾ പോലെ ലോലമായ ഇറച്ചിക്കൊണ്ട് മൂടിയ മനോഹരമായ സുന്ദരിയുടെ ഇളം ചൂടുള്ള ശരീരം അവന്റെ കരവാലയത്തിൽ ഒതുങ്ങി നിന്നു. മീനാക്ഷി വല്ലാത്തൊരു ആഹ്ലാദത്തിൽ പൂച്ചക്കുഞ്ഞിനെ പോലെ അടങ്ങിക്കിടന്നു.
“ആ കാര്യങ്ങൾ അറിയാത്ത ആരാ ഈ കുടുംബ പരമ്പരയിൽ ഉള്ളത്. ആരോട് ചോദിച്ചാലും പറയുമല്ലോ.പിന്നെന്തിനാ ഇങ്ങനെ ആലോചിച്ചു കാട് കയറുന്നത്.”
മീനാക്ഷി അവനെ ആശ്വസിപ്പിച്ചു. അവളുടെ പുറം തലോടലിന്റെ നിർമ്മലത കൂടി.ഒരു തൂവൽ കൊണ്ട് തലോടുന്നത് പോലെ തോന്നി ആ ആരോഗ്യം മുറ്റിനിൽക്കുന്ന തുടുത്ത വിരലുകളുടെ ചലനം.
