“എന്തോന്ന്..? എന്തിനാ ആ പാവത്തിനെ കൊന്നത്.?” അവൻ മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി. മുറിയിലെ ചെറിയ വെളിച്ചത്തിൽ അവളൊരു നീലനിറം പുതച്ച ദേവതയെ പോലെ തോന്നിച്ചു. അവന്റെ ജിജ്ഞാസ കണ്ടിട്ട് മീനാക്ഷി സരസുവിന്റെ അന്ത്യം വിവരിക്കാൻ തുടങ്ങി.
വാസു കാരണവരുടെ മുന്നിൽ പെട്ട സരസു തനിക്ക് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞതോടെ നിലവിളിച്ചു കരയാൻ പോലും കഴിയാതെ തളർന്നിരുന്നു പോയി. ഇരുട്ടിന്റെ കരിമ്പടം കൊണ്ട് മൂടിയ മുറിയിലേക്ക് മഞ്ഞ വെളിച്ചതിന്റെ പ്രളയം തീർത്തു കൊണ്ട് വാസു കാരണവർ കൈയിലൊരു വിളക്കും തൂക്കിപ്പിടിച്ചു പൂർണ്ണ നഗ്നനായി കയറി വന്നപ്പോൾ അടിമുടി നടുങ്ങി സരസു പകച്ചു നിന്നുപോയി.
തനിക്കുള്ള ശിക്ഷയല്ല, തന്നെ കണ്ട് ആഗ്രഹം മൂത്ത് തന്റെ ശരീരം പ്രാപിക്കാൻ പിടിച്ചു കൊണ്ടുവന്നിരിക്കയാണ് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ എങ്ങിനെ രക്ഷപ്പെടണം എന്നൊരു പ്രതിരോധ ചിന്ത അവളിൽ ഉദയം കൊണ്ടു. ആദ്യം വളരെ സൗമ്യനായി പുഞ്ചിരിച്ചുകൊണ്ട് ഒരു രക്ഷകന്റെയോ അധിപന്റെയോ മേൽക്കോയ്മയുള്ള അവകാശ ഭാവത്തിൽ അയാൾ സരസുവിന്റെ സമീപത്തേക്ക് അടുത്തു.
വിളക്ക് കൊളുത്തിൽ തൂക്കിയിട്ടിട്ട്, അവൾ മാറിൽ പുതച്ചിരുന്ന ഈറൻ ഉണങ്ങിതുടങ്ങിയിരുന്ന നേര്യത് അയാൾ വലിച്ചെടുത്തു. അവൾ പക്ഷേ കരഞ്ഞുകൊണ്ട് ബലം പിടിച്ചപ്പോൾ വാസുകാരണവർ ഒന്ന് ഞെട്ടി.
ഈ ദേശത്തെ എല്ലാ കുടിയാന്മാരും അല്ലാത്തവരും മറുവാ പറയാതെ തനിക്ക് വഴങ്ങിത്തരുന്നവരാണ്. കുടിയിലെ പെൺകുട്ടികളെ താൻ മോഹിച്ചു എന്നറിഞ്ഞാൽ യാതൊരു എതിർപ്പുമില്ലാതെ തന്റെ മുറിയിലേക്ക് പറഞ്ഞു വിടുന്നവരാണ് തന്തയും തള്ളയും. തമ്പ്രാന്റെ കിടക്കയിലേക്ക് യാതൊരു മടിയുമില്ലാതെ വന്നു പോവുന്നവരാണ് പെൺകുട്ടികൾ.
