എന്ന യാഥാർഥ്യം.! തറവാട്ടിൽ അപ്പോഴും സരസുവിനെ ഒഴിപ്പിക്കാനുള്ള ഹോമങ്ങളും നേർച്ചകളും മന്ത്രങ്ങളും മുറപോലെ നടക്കുന്നുണ്ടായിരുന്നു.
സരസു.!
വാസു കാരണവർ തന്നെ മാടിവിളിക്കുന്ന സരസുവിനെ കണ്ട് ഞെട്ടിവിറച്ചു. ജാനകിയും കോരനും തയ്യാറാക്കി പാലിലൂടെ നിരന്തരം കലക്കിക്കൊടുക്കുന്ന ഉമ്മത്തിൻ കായയും കുരുവും പിന്നെ മറ്റുചില കാട്ടു സസ്യങ്ങളും ചേർത്ത വിഷത്തിന്റെ വിഭ്രമത്തിൽ ചിത്തഭ്രമത്തിൽ ഭയന്ന് ചൂളി പാറയിടുക്കിലേക്ക് ചുരുണ്ടു കൂടി.
മരുന്നാണെന്നു പറഞ്ഞു ഓരോ മണിക്കൂറിലും ജാനകി തയ്യാറാക്കി നൽകിയ വിഷക്കൂട്ട് കോരൻ പാലിൽ കലക്കി അയാൾക്ക് സേവിക്കാൻ കൊടുത്തു. അതിന്റെ വിഷജ്വരം ബാധിച്ചു ചിത്തബ്രമം സംഭവിച്ചു ജീവിച്ചുകൊണ്ടിരുന്ന അയാൾ ഇനിയും തിരിച്ചുകിട്ടിയിട്ടില്ലാത്ത സ്വബോധത്തിന് വേണ്ടി നന്നേ ബുദ്ധിമുട്ടി.
പക്ഷേ ഒരുനാൾ സ്വബോധത്തോടെയുള്ള ഒരു മുഹൂർത്തത്തിൽ അയാൾ കോരനെ അടിമയാക്കിയ സരസുവല്ല, തന്റെ വേളികഴിച്ച ഭാര്യയാണ് കാമരസം കൊണ്ട് വെളിമ്പ്രദേശത്തു കിടന്നു കാമഭ്രാന്ത് തീർക്കുന്നത് എന്ന് തിരിച്ചറിഞ്ഞു.
സരസുവിന്റെ രതികേളി കാണാൻ ഒളിഞ്ഞിരുന്ന ഒരു നട്ടുച്ചയുടെ ആലസ്യത്തിൽ കാമലഹരി കയറിയ അയാൾ കോരൻ കൊണ്ട്വച്ച മരുന്ന് കഴിക്കാതെ, പറമ്പിലൂടെ നടന്നുപോകുന്ന കോരന്റെ പിന്നാലെ ചെന്നു. അയാൾ മറവിൽ ഒളിഞ്ഞിരുന്നു കോരനെ വീക്ഷിച്ചു. സരസു ഉടുത്ത മുണ്ട് അഴിച്ചു നിലത്തേക്ക് എറിയുന്നു. തലവഴി മുഖം മറച്ചു മൂടിയ നേര്യത് അഴിച്ചു പാറയിൽ നിക്ഷേപിക്കുന്നു.
