“പറയുന്ന ആള് കൊള്ളാം. പെണ്ണിനെ കൊല്ലാൻ പാകത്തിലാ ഓരോ പണിയും പണിയുന്നത്.”! മീനാക്ഷി അവനെയും കളിയാക്കി. ഒപ്പം മനോഹരമായി പൊട്ടിച്ചുരിച്ചു. അവളുടെ കൂടെ മാളവികയും ചിരിച്ചു.
“അപ്പൊ നല്ലൊരു കളിയും കഴിഞ്ഞാ ഈ ഇരിപ്പല്ലേ. എന്നെ പരിഗണിച്ചില്ല.”! മാളവികയുടെ ശബ്ദത്തിൽ നിരാശ കലർന്നു. അവൾ ചന്തിയിലൂടെ ഒന്ന് കൈയോടിച്ചു ഇടം കണ്ണിട്ടു വാഹിദിനെ നോക്കി.
“ഇനിയെന്താ എഴുത്തുകാരന് അറിയാനുള്ളത്. കാരണവരുടെ ദുർമരണം എങ്ങിനെയെന്ന് അറിഞ്ഞില്ലേ.?” മീനാക്ഷി വാഹിദിനോട് ചോദിച്ചു.
“ഇനി എന്തൊക്കെ അറിയാനുണ്ട്. അതിന് ശേഷം എന്താണ് അവർക്ക് സംഭവിച്ചത്.? കോരന്റെ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു.? ജാനകിക്ക് എന്താണ് പറ്റിയത്? അവളുടെ കുഞ്ഞ് കീഴ്ജാതിക്കാരനായ കോരനിൽ നിന്ന് അവിഹിതമായി പിറന്ന കുഞ്ഞാണെന്ന് എല്ലാവർക്കും മനസ്സിലായോ? ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയല്ലേ.?”
വാഹിദ് ഓരോന്നായി എടുത്തു പറഞ്ഞുകൊണ്ട് മീനാക്ഷിയോട് ചോദിച്ചു.
“എന്റീശ്വരാ, ഇത് വലിയ പുലിവാൽ ആയല്ലോ. എനിക്കെങ്ങും വയ്യ ഈ തണുപ്പും സഹിച്ചു കുത്തിയിരുന്നു വായിട്ടലക്കാൻ.”!
മീനാക്ഷി പകുതി കളിയും പകുതി കാര്യവുമായി പറഞ്ഞു.
“ഓഹ് ഓഹ്..മനസ്സിലായേ. ഏതായാലും അന്നത്തെ പോലെ ഇന്നിവിടെ കൂടാമെന്നേ. തണുപ്പൊക്കെ പറപറക്കും. എന്ത് പറയുന്നു സാഹിത്യകാരാ.?” മാളവിക ഒരുകാൽ വിറപ്പിച്ചു കൊണ്ട് ചോദിച്ചു.
“വേണ്ട. എനിക്ക് നല്ല തലവേദന. കുറേ നേരമായില്ലേ മഞ്ഞു കൊള്ളുന്നു. അതിന്റെയാവും. വാഹിദ്, വായോ നമുക്ക് പോകാം.”!
