കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ] 20

 

 പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് ബാത്ത്റൂമിലൊക്കെ പോയി വന്നാണ് അമ്പിളി മൊബൈലെടുത്ത് നോക്കിയത്..ഇപ്പോൾ കുറച്ചായി അവൾക്ക് ആരുമായും വലിയ ബന്ധമില്ല.. മെസേജൊന്നും അധികം വരാറില്ല..എന്നാലും ഇന്ന് വാട്സാപ്പിൽ മൂന്നാല് മെസേജ് വന്ന് കിടപ്പുണ്ട്.. നോക്കുമ്പോ നമ്പർ പരിചയം തോന്നി.. ഇതവനല്ലേ..?.

 

 അമ്പിളി ആദ്യം നോക്കിയത് അവന്റെ പിക്ചറാണ്..അതെ..അവൻ തന്നെ.. മൂന്നാറിലോ മറ്റോ ഉള്ള ഒരു തേയിലത്തോട്ടത്തിന്റെ നടുവിൽ, ഒരു കൂളിംഗ് ഗ്ലാസൊക്കെ വെച്ച് നിൽക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരൻ.. ഇതവൻ തന്നെ.. തന്നെ വഴിയരികിൽ കാത്ത് നിൽക്കുന്നവൻ.. ഇന്നലെ രാത്രി തനിക്ക് ഫോൺ ചെയ്തവൻ..തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞവൻ..

 

 ഇന്നലെ അറുത്ത് മുറിച്ച് പറഞ്ഞിട്ടും ഇന്നവൻ തനിക്ക് മെസേജ് അയച്ചിരിക്കുന്നു.. ഇവൻ തനിക്കൊരു ശല്യമായി മാറുമെന്ന് അമ്പിളിക്ക് തോന്നി.. മൊബൈൽ ബെഡിൽ വെച്ച് കുറച്ച് സമയം അവളതിലേക്ക് തന്നെ നോക്കിയിരുന്നു.. നാല് വോയ്സാണ് അവൻ അയച്ചത്..അത് കേൾക്കണോ വേണ്ടേന്നാണ് അമ്പിളി ആലോചിച്ചത്..

വേണേൽ അതെല്ലാം ഡിലീറ്റാക്കി അവന്റെ നമ്പറും ബ്ലോക്ക് ചെയ്യാം..എന്നാലും അവനെന്താണ് പറയുന്നതെന്ന് കേൾക്കാൻ ഒരു കൗതുകം.. അവളാ വോയ്സ് പ്ലേ ചെയ്തു..

 

 “ഹായ് അമ്പിളീ… ദയവ് ചെയ്ത് ബാക്കി വോയ്സും കൂടി കേൾക്കണം…”..

 

അതായിരുന്നു ആദ്യത്തെ മെസേജ്.. പിന്നെയും അമ്പിളി ആലോചിച്ചു.. ബാക്കി കേൾക്കണോ…?.

കേട്ടേക്കാം..അവനെന്താണ് പറയുന്നതെന്നറിയാലോ..

The Author

Leave a Reply

Your email address will not be published. Required fields are marked *