പദ്മാവതി ആദ്യം പറഞ്ഞു:
“ഞങ്ങൾ ഒരിക്കലും സ്വതന്ത്രരായിരുന്നില്ല. ഈ മൗനത്തിന്റെ കൂട്ടിൽ ഞങ്ങൾ തിരഞ്ഞെടുക്കുന്നതുവരെ.”
വട്ടമുഖം ഉള്ള യമുന ചിരിച്ചു:
“എന്തൊരു സുന്ദരമായ കൂടായിരുന്നു!”
നീന കണ്ണീരോടെ പറഞ്ഞു:
“നീ ഞങ്ങളെ കണ്ടു മണിക്കുട്ടൻ. മറ്റാരും കാണാത്തപ്പോൾ.”
തീ ഉയർന്നു. താളുകൾ ചാരമായി മാറി ആകാശത്തേക്ക് പറന്നു. സ്ത്രീകൾ കൈകൾ പിടിച്ചു, അടുത്ത് നിന്നു. അവസാനം അവർ മണിക്കുട്ടനെ ചുംബിച്ചു, നെറ്റിയിൽ തലോടി. ചിലർ മാരോട് ചെയ്തു വെച്ചു. ചിലർ അവൻ്റെ ചുണ്ടുകൾ രുചിച്ചു..
തീ കെട്ടു. അവശേഷിച്ചത് ചൂടുള്ള ചാരവും മുല്ലപ്പൂവിന്റെ മണവും മാത്രം.
മണിക്കുട്ടൻ അവസാനമായി പറഞ്ഞു:
“നിങ്ങൾ നിങ്ങളുടെ തറവാടുകളിലേക്ക് മടങ്ങൂ. ഭരിക്കൂ. കുട്ടികളെ സ്നേഹിക്കൂ. ഞാൻ നിങ്ങൾക്ക് വരച്ച ചിത്രങ്ങൾ നോക്കുമ്പോൾ ഓർക്കുക — യഥാർത്ഥ ചിത്രങ്ങൾ ഇവിടെയുണ്ട്.”
അവർ എല്ലാരും തിരികെ അവർ വന്ന വഞ്ചികളിൽ മടങ്ങി. അവശേഷിച്ചത് തീയുടെ ശബ്ദം മാത്രം.
1785 ( 213 വർഷങ്ങൾക്ക് ശേഷം)
ഒരു യുവ കലാകാരന ആണ് അർജുൻ. അവൻ ഒരു ദിവസം മഴയിൽ നിന്ന് രക്ഷപെടാൻ കിഴക്കേടത്ത് തറവാടിന്റെ ഒരു പൊളിഞ്ഞ ചായിപ്പിൽ കേറി നിന്ന്. മഴ മാറിയ സമയം അവൻ ആ തറവാടിൻ്റെ അവശേഷിപ്പുകളിലൂടെ വെറുതേ നടന്നു.
അവന്റെ കാൽ ഒരു കല്ലിന് മുകളിൽ ഇടിച്ചു. അവൻ മുട്ടുകുത്തി, പായലും വേരുകളും നീക്കി. അതിനുള്ളിൽ ഒരു പഴയ എണ്ണത്തോൽ പൊതിഞ്ഞ താളിയോല പുസ്തകം ഉണ്ടായിരുന്നു.
അർജുന്റെ കൈകൾ വിറച്ചു. അവൻ ആദ്യ താൾ തുറന്നു.
അവിടെ ഒരു പ്രായമായ സ്ത്രീയുടെ ചിത്രം — മൂർച്ചയുള്ള കണ്ണുകൾ, ക്രീം നിറത്തിലുള്ള സെറ്റ് മുണ്ട് തോളിൽ നിന്ന് താഴേക്ക് വീണു, മൃദുവായ വയറ് തീയുടെ വെളിച്ചത്തിൽ തിളങ്ങി. അവൾ ചിരിക്കുകയായിരുന്നു. താഴെ എഴുതിയിരുന്നു:
“പദ്മാവതി — ആദ്യത്തെ ചിത്രം. 1560”
