മാളവിക: “നിനക്ക് ഒട്ടും മര്യാദയില്ലേടാ? അവർ അതൊക്കെ കേട്ടത് നീ അറിഞ്ഞില്ലേ? നീ എന്തിനാ എന്റെ ടോപ്പിനുള്ളിലേക്ക് കുനിഞ്ഞു നോക്കിയത്?”
ലിഫ്റ്റിൽ നിന്നും ഇറങ്ങി റൂമിലെത്തിയപ്പോൾ തന്നെ മാളവികയുടെ ഫോൺ നിർത്താതെ ശബ്ദിക്കാൻ തുടങ്ങിയിരുന്നു. അർജുൻ ഷൂസ് അഴിച്ചു മാറ്റുന്നതിനിടയിൽ മാളവിക ഫോൺ എടുത്തു നോക്കി. രാഹുൽ! അവൾ ഒന്ന് ദീർഘശ്വാസം വിട്ട് കോൾ അറ്റൻഡ് ചെയ്തു.”ഹലോ രാഹുൽ…” മാളവിക പറഞ്ഞു തീരും മുൻപേ അപ്പുറത്ത് നിന്ന് അലർച്ചയായിരുന്നു.
“നീയിത് എവിടെയായിരുന്നു മാളവിക? എത്ര മെസ്സേജ് അയച്ചു ഞാൻ? നിനക്ക് അതൊന്ന് നോക്കി ഒരു റിപ്ലൈ തന്നാൽ എന്താ? നീ എവിടെയായാലും എനിക്ക് ഒരു മറുപടി തരാനുള്ള മര്യാദ കാണിക്കണ്ടേ?” രാഹുലിന്റെ ശബ്ദം ഫോണിന് പുറത്തേക്ക് കേൾക്കാമായിരുന്നു.
മാളവിക ഒന്ന് പതറി, “അതല്ല രാഹുൽ, ഞങ്ങൾ ഹോസ്പിറ്റലിലായിരുന്നു. അർജുന്റെ കൂടെ തിരക്കിലായിപ്പോയി…”
“ഹോസ്പിറ്റലിലാണെങ്കിൽ ഫോൺ കയ്യിലുണ്ടാകില്ലേ? എന്റെ മെസ്സേജ് കണ്ടിട്ടും നീ ബോധപൂർവം അത് മൈൻഡ് ചെയ്യാതിരുന്നതല്ലേ? നിന്റെ ഈ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ല!” രാഹുൽ കൂടുതൽ ചൂടായി.
“രാഹുൽ, പ്ലീസ്… നീ ഒന്ന് ശാന്തനാകൂ. ഇവിടെ അമ്മായിക്ക് ഒരു അപകടം പറ്റി.ഡോക്ടർമാർ കുറച്ചു ദിവസം റെസ്റ്റ് വേണമെന്നാണ് പറഞ്ഞിരിക്കുന്നത്.ഈ ടെൻഷനിൽ ഇരിക്കുമ്പോഴാണ് നീ ഇങ്ങനെ…” മാളവികയുടെ സ്വരം ഇടറി.
അമ്മായി വീണ കാര്യവും ഹോസ്പിറ്റലിലെ ഓട്ടവും എല്ലാം അവൾ വിശദമായി പറഞ്ഞു. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം രാഹുൽ ഒന്ന് തണുത്തു, എങ്കിലും ആ നീരസം പൂർണ്ണമായും മാറിയിരുന്നില്ല.കുറച്ചു കഴിഞ്ഞ് അവർ ഡിന്നർ കഴിക്കാൻ തയ്യാറായി. അപ്പോഴേക്കും അമ്മയ്ക്കായി പ്രത്യേകം റൂം റെഡിയാക്കിയിരുന്നു. നഴ്സുമാരും അറ്റൻഡർമാരും ഒരു വീൽചെയറുമായി വന്നു.
