സത്യത്തിൽ, ആ ജിം നടത്തുന്നവന്‍ ആന്റിയോട് പറഞ്ഞത് വിചാരിച്ച് എനിക്ക് ചിരിയാണ് വന്നത്. പക്ഷേ ചിരി ഉള്ളില്‍ അടക്കി ഞാൻ ആന്റിക്കൊപ്പം നടന്നു.
“അങ്ങനെയുള്ളവരെ എനിക്ക് വെറുപ്പാണ്.” ആന്റി നേരെ നോക്കി നടന്നുകൊണ്ട് തുടർന്നു. “അവരെയൊക്കെ ഞാൻ അടുപ്പിക്കാറില്ല.” അത്രയും പറഞ്ഞിട്ട് ആന്റി തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കി. “പക്ഷേ നീ അവരെ പോലെയല്ല, കേട്ടോ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “അവരൊക്കെ പറയുന്ന വൃത്തികേട് പോലെയൊന്നും നി എന്നോട് സംസാരിച്ചില്ല. ആ വൃത്തികെട്ട ജിം നടത്തിപ്പുക്കാരനെ പോലെയല്ല നീ. എന്നെ വെറുതെ നോക്കുക മാത്രം ചെയ്തിട്ട് എത്ര വ്യക്തമായിട്ടാണ് നീ കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നത്.” ആന്റി എന്നെ അഭിനന്ദിക്കുന്ന പോലെ നോക്കി സംസാരിച്ചു. “
എന്നിട്ട് ബേക്കറിയിൽ കേറാന്‍ പോയ എന്റെ കൈയിൽ ആന്റി പിടിച്ചു വലിച്ച് ബേക്കറിക്കടുത്ത് ഉണ്ടായിരുന്ന ആ ഒഴിഞ്ഞുകിടന്ന ബസ് സ്റ്റോപ്പ് ഷെഡിനകത്തേക്ക് കൊണ്ടുപോയി. ശേഷം ആന്റി എന്റെ മുഖത്ത് സീരിയസ്സായി നോക്കി.
ഞാൻ അന്തംവിട്ട് നില്ക്കുകയായിരുന്നു.
“ഇനി ഞാൻ സത്യം പറയട്ടെ, ജിനു.”
“എന്തു സത്യം..?” ആളൊഴിഞ്ഞ പരിസരം ഒന്ന് വീക്ഷിച്ച ശേഷം ആന്റിയെ നോക്കി സംശയത്തോടെ ഞാൻ ചോദിച്ചു.
“ഹസ്നയും റിഥിയും ഞങ്ങളോട് നിന്നെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അവർ ചെറിയ കുട്ടികളല്ലേ..? ആളുകളുടെ തനിനിറം മനസ്സിലാക്കാനുള്ള പക്വതയൊന്നും അവര്‍ക്കില്ല. പക്ഷേ ഞങ്ങൾ പലരുടെയും തനിനിറം മനസ്സിലായിട്ടുണ്ട്. മനസ്സിൽ അസുരന്റെ മുഖവും, പുറമെ ദേവന്റെ മുഖവും കൊണ്ടു നടക്കുന്ന ചിലർ, പക്ഷേ സാഹചര്യം കിട്ടുമ്പോ അത് മുതലാക്കാൻ ശ്രമിക്കുന്ന ആണുങ്ങളേയും ഞങ്ങൾ കണ്ടിട്ടുണ്ട്.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥