കുളി കഴിഞ്ഞ് തുടച്ചുകൊണ്ടിരുന്നപ്പൊ ബാത്റൂം വാതിലിൽ ആരോ ആഞ്ഞു തട്ടി.
ങേ… ആരാണിത്…! പ്രതീക്ഷിക്കാതെ ബാത്റൂം വാതിലിൽ ആരോ തട്ടുന്നത് കേട്ടപ്പോ ഞാൻ ചെറുതായി ഒന്ന് ഞെട്ടി.
ചിലപ്പോ ധ്വനി ആയിരിക്കും..?
“അച്ചാച്ചാ…..!!” വാതിലിൽ ഉറക്കെ തട്ടിക്കൊണ്ട് ജെസ്സി വെപ്രാളം നിറഞ്ഞ സ്വരത്തിൽ വിളിച്ചു, “കുളി കഴിഞ്ഞോ..?”
“ഹാ ജെസ്സി മോളോ…? എന്താ ജെസ്സി മോളെ, വെളുപ്പിനെ എന്തിനാ ഇത്രയും ടെൻഷൻ..? എന്താ പ്രശ്നം..? വീട്ടില്‍ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ..?” അവളുടെ വെപ്രാളം കേട്ടിട്ട് ഞാനും ടെൻഷൻ പിടിച്ചു.
എന്നിട്ട് ഞാൻ വേഗം ദേഹം തുടച്ചു.
“യേയ്, ആർക്കും പ്രശ്നമൊന്നുമില്ല. അച്ചാച്ചൻ പേടിക്കേണ്ട.” ജെസ്സി ചെറു ചിരിയോടെ ധൃതിയില്‍ പറഞ്ഞു. “ഇന്നത്തെ നമ്മുടെ യാത്രയെക്കുറിച്ച് അർജെന്റായി സംസാരിക്കണം, അതിനാ വന്നത്.”
“നിന്റെ ടെൻഷൻ കേട്ടപ്പോ ഞാൻ ഭയന്നു പോയി.” ആശ്വാസത്തോടെ ഞാൻ പറഞ്ഞു. ഓക്കെ മോളെ, കുളിയൊക്കെ കഴിഞ്ഞു. ഞാൻ ദേ വരുന്നു.” അത്രയും പറഞ്ഞതോടൊപ്പം ഞാൻ ആ ചെറിയ ടവൽ ഉടുത്തുകൊണ്ട് വേഗം പുറത്തേക്ക് വന്നു.
പക്ഷേ പുറത്തിറങ്ങിയതിനേക്കാളും സ്പീഡിൽ ഞാൻ തിരിച്ച് ബാത്റൂമിൽ തന്നെ ചാടിക്കേറി വാതിലുമടച്ചു.
ബാത്റൂം വാതിലിന് തൊട്ട് പുറത്തായി ജെസ്സി മാത്രമല്ല, അവളുടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. കൂടാതെ അവരുടെ അമ്മമാരും എന്റെ റൂമിന്റെ തുറന്നുകിടക്കുന്ന വാതിലിന് പുറത്തായി നില്‍ക്കുന്നതും ഞാൻ കണ്ടായിരുന്നു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥