മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 118

 

“ഓക്കെ, അവരൊക്കെ ഹാളില്‍ പോയി. ഇനി അച്ചാച്ചൻ പുറത്ത്‌ വന്നേ. റൂം വാതിലും ഞാൻ ചാരിയിട്ടിട്ടുണ്ട്.” ജെസ്സി ചിരിയടക്കി പറഞ്ഞു.

 

ഞാൻ വാതിൽ തുറന്ന് പുറത്ത്‌ വന്നപാടെ അവളുടെ ചെവിക്ക് പിടിച്ച് തിരിച്ചു. “സത്യം പറയടി, അവരൊക്കെ കൂടെ ഉണ്ടായിരുന്ന കാര്യം നീ മനപ്പൂര്‍വ്വം പറയാത്തതല്ലേ..?”

 

“ആ… അച്ചാച്ചാ.. ചെവി നോവുന്നു.” അവളുടെ ചെവിയെ തിരുക്കി പിടിച്ചിരുന്ന എന്റെ കൈയിൽ പിടിച്ച് ചിരിച്ചുകൊണ്ട് ജെസ്സി വേദന അഭിനയിച്ച് തുള്ളിച്ചാടി.

 

“സത്യം പറയടി..,” ഞാനും ചിരിച്ചുകൊണ്ട് അവളുടെ അടുത്ത ചെവിയും വേദനിപ്പിക്കാതെ പിടിച്ച് തിരിച്ചിട്ട് വിട്ടു. എന്നിട്ട് വേഗം ചെന്ന് അലമാര തുറന്ന് എന്റെ ഷഡ്ഡിയെടുത്ത് ടവലിനടിയിലൂടെ ഇട്ട ശേഷം ഒരു ഫുൾ സ്ലീവ് ഷർട്ടും കോട്ടൻ പാന്റും സെലക്റ്റ് ചെയ്തു.

 

“അച്ചാച്ചന്റെ ഈ ഉരുക്ക് പോലത്തെ ഫിറ്റ് ബോഡിയും മസിൽസുമൊക്കെ അവർ കണ്ടോട്ടെ, എനിക്ക് അഭിമാനമേയുള്ളു.” ജെസ്സി കുസൃതിയോടെ പറഞ്ഞുകൊണ്ട് എന്റെ ഫുൾ സ്ലീവ് മടക്കിവച്ചു തന്നു. എന്നിട്ട് എന്റെ കൈയിൽ ഉണ്ടായിരുന്ന നനഞ്ഞ ടവൽ എടുത്ത് കൊണ്ടുപോയി ബാത്റൂമിൽ ടവൽ ബാറിൽ വിരിച്ചിട്ടിട്ട് തിരികെ വന്നു.

 

“ഓക്കെ, ജെസ്സി മോളെ. എല്ലാവരെയും കൂട്ടി ഈ വെളുപ്പാൻ കാലത്ത് ഇങ്ങോട്ട് വരാനുള്ള കാര്യമെന്തായിരുന്നു..?” അവള്‍ക്കൊപ്പം പുറത്ത്‌ ഹാളിലേക്ക് പോകുന്നതിനിടയ്ക്ക് ഞാൻ ചോദിച്ചു.

 

“അവിടെ ഹാളില്‍ പോയിട്ട് എല്ലാം പറയാം.” ജെസ്സി എന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *