“ഓക്കെ മേഡം. വീണ്ടും കാണം.” അവരോട് ഞാൻ പറഞ്ഞിട്ട് ജെസ്സിയും ഫ്രണ്ട്സിനേയും നോക്കി ഞാൻ പുഞ്ചിരിച്ചു. “ഞങ്ങൾ പോട്ടെ..? ഉച്ചക്ക് കാണാം.” അവരോടും ഞാൻ പറഞ്ഞു.
“ശെരി മക്കളെ, ഞങ്ങൾ പോയിട്ട് ഉച്ചക്ക് വരാം.” സവിത ആന്റി മൂന്ന് പെണ്‍കുട്ടികളോടുമായി പറഞ്ഞു.
“ഹസ്ന മോളെ..,” ഷെഹിന ആന്റി ധൃതിയില്‍ നടന്ന് ലൈനില്‍ നില്‍ക്കുന്ന ഹസ്നയ്ക്കടുത്തേക്ക് പോയി നിന്നു. “നി ചോദിച്ച കാശ് ഞാൻ ജെസ്സി മോൾടെ അക്കൗണ്ടിൽ അയച്ചിട്ടുണ്ട്.” ആന്റി അവരുടെ മകളെ അറിയിച്ചു. എന്നിട്ട് ജെസ്സിയെ നോക്കി സംസാരിച്ചു, “ഇപ്പോഴാണ് ഞാൻ അയച്ചത്, കാശ് വന്നോന്ന് നോക്കിയേ മോളെ.”
“വന്നു ആന്റി.” മൊബൈൽ എടുത്ത് നോക്കിയിട്ട് ജെസ്സി കൺഫോം ചെയ്തു.
“അപ്പോ ശെരി. ഉച്ചക്ക് കാണാം.” ഷെഹിന ആന്റിയും അവർ മൂന്ന് പേർക്കും ടാറ്റാ കാണിച്ചിട്ട് തിരികെ നടന്ന് ഞാനും സവിത ആന്റിയും നില്‍ക്കുന്നിടത്തേക്ക് വന്നു നിന്നു.
ഒടുവില്‍, അവരവരുടെ ഹെഡ്ഡിന് പുറകെ ലൈനായി പോകുന്ന സ്റ്റുഡന്റ്സിനെ നോക്കി നിന്ന ശേഷം ഞാനും ഷെഹിന ആന്റിയും സവിത ആന്റിയും എന്റെ വണ്ടി കിടക്കുന്ന ഭാഗത്തേക്ക് നടന്നു.
ഞങ്ങൾ വണ്ടിയില്‍ കേറി വില്ലയിലേക്ക് മടങ്ങുന്നു വഴിക്ക് വച്ച് പുറകില്‍ ഇരിക്കുന്ന ഷെഹിന ആന്റി എന്നോട് ചോദിച്ചു, “ജിനു, നീയും ആ എയ്ഞ്ചല മാഡവും എങ്ങനെയാ പരിചയപ്പെട്ടത്..?”
“നാല് വര്‍ഷത്തിനു മുമ്പാണ് എയ്ഞ്ചല മേഡം എനിക്ക് കോൾ ചെയ്തത്.” ഞാൻ റിയർവ്യു മിററിലൂടെ ഷെഹിന ആന്റിയെ ഒന്ന് നോക്കിയിട്ട് ആ സംഭവം പറയാൻ തുടങ്ങി. “എയ്ഞ്ചല മേഡത്തിന്റെ പപ്പയ്ക്ക് വാതം മൂര്‍ച്ചിച്ച് നാലു മാസമായി കിടപ്പിലായിരുന്നു. ആ നാല് മാസവും ഒരുപാട് ആശുപത്രികളിൽ കൊണ്ടുപോയി ചികില്‍സിച്ചു നോക്കി, പക്ഷേ ഗുണമുണ്ടായില്ല. അപ്പോഴാണ് മേഡത്തിന്റെ അനിയന്റെ ഒരു ഫ്രണ്ടിന്റെ പപ്പയ്ക്ക് ഇതേ സെയിം അസുഖത്തിന് ഞാൻ ചികില്‍സിച്ച് പുള്ളിയെ നടത്തിച്ച സംഭവം അനിയന്റെ ഫ്രണ്ട് വഴി അവർ അറിഞ്ഞത്. അങ്ങനെയാണ് ആ ഫ്രണ്ടിന്റെ പപ്പയിൽ നിന്നും എന്റെ നമ്പര്‍ മേടിച്ച് എയ്ഞ്ചല മേഡം എനിക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. അവരുടെ പപ്പയെ ഞാൻ ചികിൽസിക്കണമെന്നും ആവശ്യപ്പെട്ടു.”

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥