“വാതം പൂര്‍ണമായി മാറ്റാൻ കഴിയുമോ..?! അതും മൂര്‍ച്ചിച്ച വാതം..?” മുന്നില്‍ ഇരിക്കുന്ന സവിത ആന്റി ആശ്ചര്യത്തോടെ ചോദിച്ചു.
“പൂര്‍ണമായി മാറ്റാൻ കഴിയുന്ന തെറാപ്പി ഒന്നും ഇപ്പൊ എനിക്കറിയില്ല. പക്ഷേ 80% നിയന്ത്രിച്ച് നിര്‍ത്താനായി ഒരുമിച്ച് ചെയ്യേണ്ട തെറാപ്പിയും ചികില്‍സയും എനിക്കറിയാം.”
ഞാൻ പറഞ്ഞത് കേട്ട് രണ്ട് ആന്റിമാരും എന്നെ മിഴിച്ചു നോക്കി.
അപ്പോ പുഞ്ചിരിയോടെ ഞാൻ തുടർന്നു, “ഞാൻ ജിനുവിനെ കോണ്ടാക്റ്റ് ചെയ്തു. വാതത്തെ പൂര്‍ണമായി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ കൊടുത്ത ഒരാഴ്ചത്തെ ചികിൽസയും തെറാപ്പിയും കാരണം മേഡത്തിന്റെ പപ്പ നടക്കാൻ തുടങ്ങി. ഇപ്പോഴും അവരുടെ പപ്പ കുഴപ്പം കൂടാതെ നടക്കുന്നുണ്ട്. പക്ഷേ എനിക്ക് ഒരു തൃപ്തിയും കിട്ടുന്നില്ല, കാരണം 4 മാസത്തിന് ഒരിക്കൽ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എന്റെ ആ തെറാപ്പിയും ചികില്‍സയും എടുത്തിരിക്കണം, ഇല്ലെങ്കിൽ പുള്ളി പിന്നെയും കിടപ്പിലായി പോകും.” ഞാൻ അതൃപ്തി പ്രകടിപ്പിച്ചു.
“ജിനു.., മൂര്‍ച്ചിച്ച വാതം കാരണം കിടപ്പിലായ ഒരാളെ നടത്തിക്കുക എന്നത് തന്നെ വലിയ കാര്യമാണ്.” ഷെഹിന ആന്റി വിസ്മയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. “അതുകൊണ്ട് ഇത്രയും കഴിവുള്ള നിന്നെ നീ സ്വയം താഴ്ത്തി കാണുന്നത് ഒട്ടും ശെരിയല്ല..!!” ഷെഹിന ആന്റി ചെറുതായി ശകാരിക്കും പോലെ പറഞ്ഞു. “നാലു മാസത്തിന് ഒരിക്കൽ ചികിൽസ എടുത്താലും എന്താ കുഴപ്പം, നടക്കാൻ കഴിയുന്നില്ലേ..!!”

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥