“ഹയ് മേഡം, ഹലോ മേഡം.” ഞാൻ ആ രണ്ട് പ്രൊഫസറേയും ബഹുമാനപൂർവ്വം നോക്കി പുഞ്ചിരിച്ചു.
ഞാനും എയ്ഞ്ചല മേഡവും തമ്മിലുള്ള ബന്ധം എന്താണെന്നറിയാതെ ജെസ്സിയും കൂട്ടുകാരികളും ചിന്താകുഴപ്പത്തോടെ എന്നെയും എയ്ഞ്ചല മേഡത്തേയും മാറിമാറി നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“ജിനു..,!” എയ്ഞ്ചല മേഡം ചോദ്യ ഭാവത്തില്‍ ഒരു പുരികമുയർത്തി. “ജെസ്സി നിന്നെ അവളുടെ അച്ചാച്ചനെന്ന് പറയുന്നത് കേട്ടല്ലോ..? നിങ്ങൾ കസിൻസാണോ..?” എന്റെ പൊതിഞ്ഞു പിടിച്ചിരുന്ന കൈ മോചിപ്പിച്ചു കൊണ്ട് എയ്ഞ്ചല മേഡം ചോദിച്ചു.
“കസിൻസല്ല. ഞാൻ ജിനു അച്ചാച്ചന്റെ സ്വന്തം അനിയത്തിയാണ് മേം.” ഞാൻ വായ തുറക്കും മുമ്പ് ജെസ്സി പെട്ടന്ന് മറുപടി കൊടുത്തു.
“അതെയോ.? എനിക്കറിയില്ലായിരുന്നു.” മേഡം ജെസ്സിയോട് പറഞ്ഞിട്ട് എന്നെ കൂർപ്പിച്ചു നോക്കി. “ജിനു എന്താ ഇക്കാര്യം എന്നോട് പറയാതിരുന്നത്..?” അവർ കുറ്റപ്പെടുത്തും പോലെ എന്നോട് ചോദിച്ചു.
“മേഡത്തെ ഞാൻ പരിചയപ്പെടുന്ന സമയത്ത് ജെസ്സി ആ യൂണിവേഴ്‌സിറ്റിയിൽ ജോയിൻ ചെയ്തിട്ടില്ലായിരുന്നു. അപ്പൊ, അന്ന് മേഡം കണ്ടിട്ട് പോലുമില്ലാത്ത എന്റെ അനിയത്തിയെ ഞാൻ എങ്ങനെയാണ് മേഡത്തിന് പരിചയപ്പെടുത്തുക.” ഞാൻ ന്യായീകരിച്ചു.
“പക്ഷേ അവള്‍ ജോയിൻ ചെയ്ത ശേഷം നിനക്ക് എന്നോട് ജെസ്സിയെ കുറിച്ച് പറയാമായിരുന്നല്ലോ..?” എയ്ഞ്ചല മേഡം തര്‍ക്കിച്ചു.
അപ്പോ ഉത്തരം മുട്ടി ഞാൻ എന്റെ തല ചൊറിഞ്ഞപ്പോ ചെറിയൊരു കൂട്ടച്ചിരി ഉയർന്നു. എന്റെ അനിയത്തിയും, ഫ്രണ്ട്സും, രണ്ട് ആന്റിമാരും മറ്റുള്ളവർക്കൊപ്പം ചേര്‍ന്ന് ചിരിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥