“ഉവ്വാടി മോളേ…..അതു നീയാ കോമേഴ്‌സ് ബ്ലോക്കിലെ ടോജോയേം ടീമിനേം കാലുവാരിച്ചിട്ട് എടുത്ത വോട്ടല്ലേ…..കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായിട്ട് വോട്ടു പിടിക്കണമായിരുന്നെടി….” ഇത്രെനേരം മിണ്ടാതിരുന്നെങ്കിലും അമൃതക്ക് ഇലക്ഷന്റെ കാര്യം എടുത്തിട്ടതും കയ്യീന്ന് പോയി…
“അയ്യോടാ…..ആരാ ഈ പറയുന്നേ…..ലിറ്ററേചറിലെ ഫസ്റ്റ് ഇയർ റെപ് പിള്ളേർക്ക് അറേബ്യൻ സ്റ്റോറീസ് ന്നു മന്തി വാങ്ങികൊടുത്തിട്ടല്ലെടി നീ വോട്ട് പിടിച്ചെ….ലേശം ഉളുപ്പ് മാഡത്തിനും ആകാം….”
“ഒന്ന് നിർത്തു പിള്ളേരെ…അതൊക്കെ ഏതോ കൊല്ലം കഴിഞ്ഞേ അല്ലെ…..നിങ്ങളത് വിട്ടേ….” പരസ്പരം പോരുകോഴികളെ പോലെ നിപ്പുണ്ട് രണ്ടും…
“അമ്മയ്ക്കത് പറയാം….ഇവള് കാരണം ഞാൻ ഒരാഴ്ച കോളേജിൽ പോയിട്ടില്ല……” അമൃത നിർത്താനൊന്നും ഭാവമില്ല…..
“ഇനീപ്പോ അമ്മേടെ മോന് കാരണം കോളേജിലേ പോണ്ട….” അർച്ചന പിറുപിറുത്തതാണെങ്കിലും അമൃതയത് വ്യക്തമായി കേട്ടു….
“അങ്ങനെയൊരാഗ്രഹം മോൾടെ മനസ്സിൽ ഇരിക്കത്തെ ഉള്ളൂ…..ഇതല്ല ഇതിനപ്പുറം ഇനിയെന്തൊക്കെ സംഭവിച്ചാലും ഞാൻ കോളേജിൽ വന്നിരിക്കും…..”
“ആ വരും വരും…കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണല്ലോ….”
“അമ്മാ….” അമൃതക്ക് പിടിവിട്ടു….
“ചിന്നൂ….നീ ചെന്നു കുളിച്ചു വല്ലോം കഴിക്കാൻ നോക്കിക്കേ….നേരം സന്ധ്യ കഴിഞ്ഞു…യൂണിഫോം പോലും മാറ്റിട്ടില്ലവള് വന്നു കയറീട്ട്….” മായ രണ്ടിനേം രണ്ട് വഴിക്കാക്കി…
ചവിട്ടികുലുക്കി ചിന്നൂ മുറ്റത്തേക്കിറങ്ങി വേലിയുടെ വിടവിലൂടെ അപ്പുറത്തെ മുറ്റത്തേക്ക് കയറി….

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ