മഴനീർതുള്ളികൾ [Anamika] 59

കേട്ട പാതി ഹരി അകത്തേക്ക് കയറിപ്പോയി…

 

അവൻ പോകുന്നത് വഴിയേ അന്തംവിട്ടു നിൽക്കുന്ന ലളിതേച്ചിയെ ഒന്നുനോക്കി അമൃതയുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റി മായ..

 

“മോളിവിടെ ഇരിക്ക്.. ആകെ ആ ഹാളിൽ കണ്ട രണ്ട് പ്ലാസ്റ്റിക് കസേരയിൽ ഒന്നിലേക്ക് ഇരുന്നു..

 

ഒരു ഗ്ലാസിൽ വെള്ളവും ആയി വന്നു മായ..

 

”ഇതു കുടിക്ക്..“ അവൾക്കു നേരെ നീട്ടി..

 

ആ നേരം വരെ ഒരു തുള്ളി വെള്ളം ചെല്ലാത്തതിനാൽ ആവും ആർത്തിയോടെ അവളത് കുടിച്ചു..

 

ഗ്ലാസ്‌ തിരികെകൊടുത്തതും മായ കയ്യിലിരുന്ന ഒരു കഷ്ണം ശർക്കര നീട്ടി..

 

”ചടങ്ങൊന്നും ആയിട്ടല്ല…ആദ്യായിട്ട് വരുന്ന മോൾക് മധുരം തരുന്നതാണ്..“ ഒരു കഷ്ണം ഓടിച്ചെടുത്തു അവളുടെ വായിലേക്ക് വച്ചുകൊടുത്തു..

 

”പാലും പഴവും ഒകെ അല്ലെ മായേച്ചി കൊടുക്കണ്ടേ….ഇതെന്താ ശർക്കര…“അരുണാണ്.

 

”പാലും പഴവും….കുറ്റിചൂലിന് വീക്കുവാ വേണ്ടേ രണ്ടിനും…ഒരൊന്നൊപ്പിച്ചു നല്ലൊരു കൊച്ചിന്റെ ജീവിതോം കളഞ്ഞിട്ട് നിക്കണ നിൽപ് കണ്ടില്ലേ..“ ലളിതേച്ചി അരുണിനെ ചിറഞ്ഞു നോക്കി..

 

”ഇന്നാ ഇനി നിനക്കായിട്ട് കുറക്കണ്ട…ചടങ്ങൊന്നും അല്ലെന്നു പറഞ്ഞെങ്കിലും കയ്യിലെ ബാക്കി ശർക്കര കഷ്ണം ഹരിയുടെ കയ്യിലേക്ക് കൊടുത്തിട്ട് മായ അടുക്കളയിലേക്ക് നടന്നു..

 

അവളാ ഹാൾ ആകമാനം കണ്ണോടിച്ചു…

 

ചെറിയൊരു ഹാൾ ആണ്..ഒരു പഴയ തടിമേശയും അതിനു മുകളിൽ ഒരു ടീവിയും ഇരിപ്പുണ്ട്..രണ്ട് പ്ലാസ്റ്റിക് കസേരയും ഒരു ചെറിയ ഡൈനിങ് ടേബിളും ജനലിനോട് ചേർത്തിട്ടിരിക്കുന്ന തയ്യൽ മെഷീനും സ്റ്റൂളും…സാരികൊണ്ട് കവർ ഇട്ട ഒരു ദീവാൻകോട്ടും…കഴിഞ്ഞു…

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട്‌ വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting

  2. Hi Anamika
    Beautiful story
    please do write.
    Will follow you in insta

  3. ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
    .കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..

  4. അനാമിക

    Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….

  5. ❤️❤️❤️

  6. its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക്‌ അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤‍🔥❤‍🔥❤‍🔥വേഗം തെരണേ

Leave a Reply

Your email address will not be published. Required fields are marked *