പുതിയ കമ്പനി പുതിയ ആളുകൾ പുതിയ അന്തിരിശം …. പഴയ കമ്പനിയിലെ ഒരു മൊറാട്ടു തള്ളയുടെ പ്രഷർ കാരണം ആണ് ഞാൻ ജോലി വിടാൻ തന്നെ കാര്യം ….
പുതിയ കമ്പനിയിൽ ഞാൻ മാത്രം ആണ് മലയാളി …. എല്ലാരും അവരവരുടെ കാര്യം നോക്കി പണി എടുക്കുന്ന അല്ലാതെ ആരും വലിയ കമ്പനി അടിക്കാൻ വന്നില്ല ,…. ചിലപ്പോൾ തുടക്കം ആയിരിക്കും എന്ന് ഞാൻ കരുതി …
ജോലിയിൽ കയറി 1 ആഴ്ച ആയപോൾക്ക് … അവിടെ മാനേജറിന്റെ വാഗാ നല്ല വഴക്ക് കേട്ട് കണക്കിലെ പിഴവ് കൊണ്ട് ….
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ചൂട്ടു കെട്ടി പട എന്ന് പറഞ്ഞ അവസ്ഥ ആയി ഇതിലും ഭേദം ആ തള്ള ആയിരുന്നു എന്ന് വിചാരിച്ചു കരഞ്ഞു കൊണ്ട് അയാളുടെ ക്യാബിനിൽ നിന്ന് ഇറങ്ങി വന്നു
അയാളുടെ വഴക്കിനെകാൾ എനിക്ക് സങ്കടം ആയതു …. അവിടെ ഇരുന്ന ബാക്കി co-വർക്കേഴ്സ് ഒന്നും എന്നെ വന്നു ഒന്ന് സമാധാനിപ്പിച്ചില്ല എല്ലാരും അവരുടെ ജോലി ചെയ്തുകൊണ്ട് ഇരുന്നു
നിറഞ്ഞ കണ്ണുമായി ഞാൻ പിഴവ് സംഭവിച്ച കണക്കുകൾ ഞാൻ ശരിയാക്കാൻ തുടങ്ങി …
പെട്ടന്നു എന്റെ തോളിൽ ഒരാൾ കൈ വെച്ച് ഞാൻ തിരിഞ്ഞു നോക്കി ….
ഒരു സുന്ദരമായ മുഖം എന്നെ നോക്കി ചിരിച്ചു ….. (ഹിന്ദിക്കാരി ആണ് )
“ഹലോ …. കരയുവാണോ …?
“ഹേ അല്ല …
ഞാൻ വീണ്ടും ഫയൽ നോക്കി …
“വാ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം ….
“ഹേ ഇല്ല … ജോലി ഉണ്ട് ….( സ്വരം കടുപ്പിച്ചു പറഞ്ഞു )
“വാടോ കണക്ക് ഒക്കെ നമ്മുക്ക് പിന്നെ ശരിയാക്കാം
അധികാരത്തോടെ എന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അപ്പുറത് ഉള്ള കഫേ കൊണ്ടുപോയി
