ചെറു ചിരിയുമായി, സൈറയുടെ തോളിൽ കൈ വച്ച് ആയി പറഞ്ഞു : ആമീ … ഹരി… അവനെ നീ ഇങ്ങനെ ട്രെയിൻ ചെയ്യിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ നടക്കില്ല.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട.. അവൻ ഇട്ടിട്ട് പോവും….
“വേറെ എങ്ങിനെ.. എനിക്ക് അറിയില്ല ആയീ… ആയീ പറ… പല്ല് കടിച്ച് നിസ്സഹായ ആയ പോലെ സൈറ ചോദിച്ചു…
” അതിനല്ലേ ഞാൻ ഉള്ളത്….. പറഞ്ഞു തരാം… ധൃതി പിടിക്കല്ലേ … കേട്ടോ…..
ആയിയുടെ ചിരിച്ചു കൊണ്ടുള്ള, കോൺഫിഡൻസോടെ ഉള്ള മറുപടി.. സൈറ ചിരിച്ചു കൊണ്ട് ആയിയുടെ തോളിലേക്ക് ചായുമ്പോൾ ആണ്, ഫോണിൽ രേവതിയുടെ മെസ്സേജ്…
” ചേച്ചി… ഹരി വിളിച്ചു പറയുന്നു, നാളെ നാട്ടിലേക്ക് വരാണ് എന്ന്.. ഒരുവിധം പറഞ്ഞു നിർത്തിയിട്ടുണ്ട്”….
സൈറ കണ്ണ് തുറിച്ചു കൊണ്ട് മെസ്സേജ് ആയിയെ കാണിച്ചപ്പോൾ, ആയി പറഞ്ഞു : ഇപ്പോൾ എങ്ങിനെ ഉണ്ട്… ഞാൻ പറഞ്ഞില്ലേ……..
സൈറ തിരികെ ടൈപ്പ് ചെയ്തു : രേവതീ… ഇതൊക്കെ ഞാൻ ആദ്യമേ പറഞ്ഞതാണ്…. എനിക്ക് നിന്റെ.. നിന്റെ മാത്രം അല്ല നിങ്ങളുടെ എല്ലാരുടെയും സപ്പോർട് കൂടിയേ തീരു അവന്റെ കാര്യത്തിൽ…
” മ്മ്മ്മ്… ഞാൻ നോക്കിക്കൊണ്ട് ചേച്ചി……. രേവതിയുടെ തിരികെ ഉള്ള മറുപടി വന്നു..
ആ മെസേജ് നോക്കിയ ശേഷം മലയാളം വായിക്കാൻ അറിയാത്ത ആയിക്ക് അർത്ഥം പറഞ്ഞു കൊടുത്ത് സൈറയും ആയിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു…..
ബാക്ക് സ്റ്റോറി… .
ഹരിയെ പിക്ക് ചെയ്യാൻ എന്ന പേരിൽ, സൈറ നാട്ടിലെത്തിയത്, രേവതിയെ മാത്രം അല്ല, അവന്റെ അച്ഛനെ കൂടെ കാണാൻ ആയിരുന്നു……
