”എന്റെ അമ്മേ … ചെറുക്കന്റെ ശരീരം! നല്ല അസ്സൽ ചെക്കൻ തന്നെ,” ലത മനസ്സിൽ ചിന്തിച്ചു. അവരുടെ നോട്ടം അറിയാതെ അവന്റെ ആ വിരിഞ്ഞ തോളുകളിലും, അധ്വാനിക്കുമ്പോൾ വിറയ്ക്കുന്ന ആ കൈകളിലും ഉടക്കി നിന്നു. മോട്ടോർ പതുക്കെ കരയ്ക്ക് എത്തുന്നതുവരെ ലത ആ കാഴ്ച ആസ്വദിക്കുകയായിരുന്നു. കയർ വലിക്കുന്ന കാര്യം പോലും അവർ മറന്നു പോയോ എന്ന് സംശയം തോന്നുന്ന തരത്തിൽ അവരുടെ കണ്ണുകൾ അഷ്‌റഫിന്റെ ദേഹത്ത് പരതി നടന്നു.
മോട്ടോർ പതുക്കെ സിമന്റ് തറയിൽ മുട്ടിയപ്പോൾ അഷ്‌റഫ് ഒന്ന് ആഞ്ഞു കിതച്ചു. അവൻ വിയർപ്പൊപ്പി കൊണ്ട് ലതയെ നോക്കി.
”ഹാവൂ… നല്ല വെയ്റ്റുണ്ട് ചേച്ചി,” അവൻ ചിരിച്ചു.
അഷ്‌റഫ് നേരിട്ട് നോക്കിയപ്പോൾ ലത പെട്ടെന്ന് കണ്ണ് വെട്ടിച്ചു. “അതേടാ… നിനക്ക് നല്ല കഷ്ടപ്പാടായി,” ലത പതുക്കെ പറഞ്ഞു. അവരുടെ മുഖത്ത് ഒരു ചെറിയ ചുവപ്പ് പടർന്നിട്ടുണ്ട്.
“ഏയ്, ഇതിലൊക്കെ എന്ത് കഷ്ടപ്പാട് ചേച്ചി! നമ്മളെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ഇങ്ങനെ ചെയ്യുമ്പോഴല്ലേ ഒരു സന്തോഷം,” അഷ്‌റഫ് തന്റെ നെഞ്ചിലെ വിയർപ്പ് ലുങ്കിയുടെ തലപ്പുകൊണ്ട് പതുക്കെ ഒപ്പിയെടുത്തു കൊണ്ട് പറഞ്ഞു. അവന്റെ ആ തുറന്ന സംസാരം ലതയുടെ ഉള്ളിൽ ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഉണ്ടാക്കിയെങ്കിലും, ആ നഗ്നമായ നെഞ്ചിലെ മസിലുകൾ കാണുമ്പോൾ അവരുടെ ഉള്ളിലെ പെണ്ണ് വീണ്ടും ഉണരുന്നുണ്ടായിരുന്നു.
അഷ്‌റഫ് മോട്ടോറിന്റെ കവറിങ് അഴിച്ച് ഉള്ളിലേക്ക് നോക്കി. “ആഹ്, ഇതാ ചേച്ചി പ്രശ്നം… ഇതിന്റെ മെയിൻ വയർ കത്തിയിരിക്കുകയാണ്,” അവൻ ആ കരിഞ്ഞ വയർ മുറിച്ചുമാറ്റി, പുതിയ കണക്ഷൻ കൊടുത്തു. എന്നിട്ട് സ്വിച്ച് ഒന്ന് ഇട്ടുനോക്കി.
’ർർർർ…’ എന്ന് ശബ്ദത്തോടെ മോട്ടോർ ജീവൻ വെച്ചതും ലതയുടെ മുഖത്ത് ആശ്വാസവും സന്തോഷവും ഒരുമിച്ച് വിരിഞ്ഞു.

തീ🔥 ഐറ്റം.🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️