“തമാശ ആണോ ?”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വല്പം പുച്ഛമിട്ടു .
“ചെലക്കാതെ കാര്യം പറയെടി ..”
അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വാരിവിതറി .
“ശോ…ഞാൻ പറഞ്ഞില്ലേ ..പിന്നെന്തിനാ പിന്നേം പിന്നേം ചോദിക്കണേ ?”
മഞ്ജുസ് നേരത്തെ പറഞ്ഞ മറുപടിയിൽ ഉറച്ചു നിന്നു ചിണുങ്ങി .
“അപ്പൊ നീ വരില്ല അല്ലെ ?”
ഞാൻ പയ്യെ ചോദിച്ചുകൊണ്ട് അവളെ തന്നെ ഉറ്റുനോക്കി .
“എന്ന് ഞാൻ പറഞ്ഞില്ല ..പക്ഷെ എനിക്ക് താല്പര്യം ഇല്ല . നീ കൂടി ഒന്ന് സഹകരിച്ചാൽ …”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .
“ഒരു രക്ഷയും ഇല്ല മോളെ..ഞാൻ പോവും..കൂടെ നീയും വരും..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .
“പിന്നെ ..”
അവളെന്നെ നോക്കി മുഖം വക്രിച്ചു .
“ആഹ് ..തല്ക്കാലം നീ ഇങ്ങനെ ഒകെ കാണിച്ചു ആശ്വസിക്ക് ”
അവളുടെ പിൻവലിയൽ കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളെ വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേര്ത്തു . പരസ്പരം മുഖങ്ങൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഞാനവളെ ചേര്ത്തു നിർത്തി .പിന്നെ വലതുകൈകൊണ്ട് അവളുടെ ഇടം കവിളിൽ പയ്യെ തഴുകി .
“നേരത്തെ ചോദിച്ചത് താ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . എന്റെ ശ്വാസം അവളുടെ മുഖത്തടിച്ചതും മഞ്ജുസിന്റെ ചുണ്ടുകൾ പയ്യെ വിറച്ചു . അവള് പയ്യെ എന്റെ ചുണ്ടിലേക്ക് അവളുടെ അധരങ്ങൾ ചേർത്തുവെച്ചു കണ്ണുകൾ അടച്ചു .
അവളുടെ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ കുരുക്കിവെച്ചുകൊണ്ട് ഞാൻ അതിൽ പയ്യെ ഉറിഞ്ചി .
ആ ഫീലിൽ മഞ്ജുസ് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു .പക്ഷെ ഞാനതു വേഗം അവസാനിപ്പിച്ചുകൊണ്ട് പിൻവലിഞ്ഞതും മഞ്ജുസിന്റെ മുഖത്തൊരു നിരാശ പടർന്നു . അവൾ ഇനിയും മതിവരാത്ത പോലെ , സുഖം മുറിഞ്ഞ അവസ്ഥയിൽ എന്നെ നോക്കി .
“താ …”
ഞാൻ എന്റെ ചുണ്ടിൽ സ്വയം തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുവിനെ നോക്കി ചിരിച്ചു . കേൾക്കേണ്ട താമസം അവളെന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു .
“ഹ്മ്മ്…..ച്ചും…”
മഞ്ജുസ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ഒട്ടിവെച്ചപോലെ അമർത്തി ചുംബിച്ചുകൊണ്ട് പിന്മാറി .
❤
Sagar അടുത്ത ഭാഗം എന്ന് വരും
Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .