“ആഹ് ..വാ വാ …ഉറക്കം ഒക്കെ സുഖം ആയല്ലോ അല്ലെ ?”
മഞ്ജുസിന്റെ അച്ഛൻ എന്നെ കണ്ടതും ചെറുതായി ഒന്ന് കളിയാക്കി .
ഞാൻ അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .അപ്പോഴേക്കും ഇഡ്ഡലിയും സാമ്പാറും ചായയുമൊക്കെ ആയി മഞ്ജുസിന്റെ അമ്മയും ചെറിയമ്മയും അങ്ങോട്ടേക്കെത്തി .
“ആഹ്..മക്കളെത്തിയോ ! എന്നാപ്പിന്നെ ഷൈലജെ രണ്ടു പ്ളേറ്റ് കൂടെ ഇങ്ങെടുത്തോ ”
ഞങ്ങളെ കണ്ടതും മഞ്ജുസിന്റെ അമ്മ , ശൈലജ ചെറിയമ്മയോടു അടക്കം പറഞ്ഞു . അവര് ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചിട്ട് പ്‌ളേറ്റെടുക്കാൻ പോയി .
“പിന്നെ അച്ഛാ ..ഞാൻ പറഞ്ഞ കാര്യം എന്തായി …? ദേ..സമ്മതിച്ചില്ലെകിൽ എന്റെ സ്വഭാവം മാറൂട്ടോ ”
ഞങ്ങൾ കസേരയിലേക്കിരുന്നതും മഞ്ജുസ് പയ്യെ പറഞ്ഞു . എന്നെ അവളോടൊപ്പം എന്റെ വീട്ടിലോട്ടു വിടുന്ന കാര്യം ആണ് കക്ഷി ഉദ്ദേശിച്ചത് .
“ആഹ്..എന്നുവെച്ചാൽ എങ്ങനെയാ മോളെ ..ഓഫീസിലെ കാര്യം നടക്കണ്ടേ ”
മഞ്ജുസിന്റെ അച്ഛൻ എന്നെ മുഖം ഉയർത്തി നോക്കികൊണ്ട് പയ്യെ പറഞ്ഞു .
എനിക്ക് ഈ വിഷയത്തിൽ റോൾ ഇല്ലെന്ന ഭാവത്തിൽ ഞാൻ അങ്ങേരെ നോക്കി പുഞ്ചിരിച്ചു .
“അതൊക്കെ അവിടെ നടന്നോളും . അച്ഛൻ സമ്മതിച്ചാലേ ഇവൻ കൂടെ വരുള്ളൂ എന്ന ഇപ്പൊ പറയണേ ”
മഞ്ജുസ് പയ്യെ കയ്യിലെ അടവുകൾ പുറത്തെടുത്തു തുടങ്ങി . അതോടെ കക്ഷി എന്നെ ഒന്ന് ആശ്ചര്യത്തോടെ നോക്കി .
“ആണോടോ?”
പുള്ളി ഗ്ലാസിലെ കട്ടൻ സ്വല്പം നുണഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .
“ഏയ് അങ്ങനെ ഒന്നും ഇല്ല .ഇതിപ്പോ നിങ്ങള് രണ്ടു പേര് പറഞ്ഞാലും ഞാൻ അനുസരിക്കാൻ ബാധ്യസ്ഥൻ ആണല്ലോ ..ഞാൻ നിങ്ങടെ കമ്പനിയിലെ എംപ്ലോയീ അല്ലെ”
ഞാൻ ചെറു ചിരിയോടെ കളിയായി പറഞ്ഞതാണേലും അതുകേട്ടപ്പോൾ മഞ്ജുസിന്റെയും പുള്ളിയുടെയും അടുത്ത് നിന്നിരുന്ന അമ്മയുടെയും ഒക്കെ മുഖം ഒന്ന് വാടി .
“എന്താടാ ഇത്…”
ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത മഞ്ജുസ് പെട്ടെന്ന് എന്റെ കാലിലൊന്നു തട്ടി ശബ്ദം താഴ്ത്തി പല്ലിറുമ്മി .
“ചുമ്മാ…”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . പക്ഷെ അപ്പോഴും അവളുടെ അച്ഛന്റെ മുഖം തെളിഞ്ഞിരുന്നില്ല .
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!