രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1752

പുള്ളി എന്നെ വല്ലായ്മയുടെ നോക്കി .

“ഒരെന്നാലും ഇല്ല. നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാ എനിക്ക് വിഷമം ..”
ഞാൻ പയ്യെ പറഞ്ഞു മുഖം താഴ്ത്തി .

“മ്മ്..എന്നാലും കവി ..എനിക്കിതെല്ലാം കൂടി എത്ര കാലം കൊണ്ടുനടക്കാൻ പറ്റും എന്നറിയില്ല . അതുകൊണ്ട് ഒരു സമയം ആകുമ്പോൾ ഞാൻ ഒക്കെ നിങ്ങളെ അങ്ങ് ഏൽപ്പിക്കും . അതുമാത്രം പറ്റില്ലെന്ന് മോൻ പറയരുത് ..”
പുള്ളി എന്നോട് ഒരപേക്ഷ പോലെ പറഞ്ഞു .

ശേ ..എന്താ അച്ഛാ ഇത് . അതിന്റെ ഒന്നും ആവശ്യം ഇല്ല . ഒകെ മഞ്ജുസിന്റെ പേരിൽ തന്നെ മതി . ഞാൻ ചുമ്മാ മേൽനോട്ടക്കാരൻ ആയിട്ട് ഇങ്ങനെ നിന്നോളം ..അതാണ് അതിന്റെ ശരി ”
ഞാൻ സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു .

ഞാൻ എന്തോ വലിയൊരാളെ പോലെ സംസാരിക്കുന്നത് കണ്ടു പുള്ളിയും ഒന്നമ്പരന്നു . അതുകൊണ്ട് തന്നെ പുള്ളി എന്നെ അടിമുടി ഒന്ന് നോക്കി .

“താൻ ആള് വല്ലാണ്ടെ മാറിയല്ലോടോ ..പഴയ ചെക്കൻ ഒന്നുമല്ല അല്ലെ ”
പുള്ളി എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“ഏയ് അങ്ങനെ ഒന്നും ഇല്ല അച്ഛാ…”
ഞാൻ പയ്യെ ചിരിച്ചു .

“മ്മ്..എന്നാപ്പിന്നെ അവള് പറഞ്ഞ പോലെ മോൻ വീട്ടിലോട്ടു ചെല്ല് . ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാം”
പുള്ളി ഗൗരവത്തിൽ പറഞ്ഞതും ഞാൻ തലയാട്ടി .

പിന്നെ കുറച്ചു കഴിഞ്ഞതും ഞങ്ങൾ മഞ്ജുസിന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി , അവളുടെ സിംഗപ്പൂർ അമ്മാവനെ ഒന്ന് കാണണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും പുള്ളി തലേന്ന് രാത്രിയെ സ്കൂട്ട് ആയിരുന്നു

രണ്ടു പേരും കാറിൽ വന്നതുകൊണ്ട് രണ്ടു കാറുകളിൽ ആയിത്തന്നെ ആയിരുന്നു ഞങ്ങളുടെ മടക്കം . മഞ്ജു അവളുടെ കാറിൽ ആണ് എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്ക് എത്തിയത് . ഞാൻ ആണേൽ അവളുടെ പഴയ കാറിൽ ആണ് കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് എത്തിയത് .അതുകൊണ്ട് തന്നെ ഒരെണ്ണം അവിടെ ഇട്ടു പോകുന്നത് പ്രായോഗികമല്ല !

അങ്ങനെ ഉച്ചയോടു കൂടി ഞങ്ങൾ എന്റെ വീട്ടിലെത്തി . ഒരു മാസത്തോളം കഴിഞ്ഞാണ് ഞാൻ എന്റെ വീട്ടിലെത്തുന്നത് , അതിന്റെ സന്തോഷവും ആവേശവുമെല്ലാം എന്നിലും ഉണ്ടായിരുന്നു . ആദ്യം വീട്ടുമുറ്റത്തേക്ക് കയറിയത് മഞ്ജുസിന്റെ കാർ ആണ് . അതിനു പിറകെ ആയി എന്റെ വണ്ടിയും തുറന്നിട്ട ഗേറ്റിലൂടെ മുറ്റത്തേക്ക് കയറി .

ഞങ്ങൾ വരുന്നത് പ്രതീക്ഷിച്ചെന്ന പോലെ അഞ്ജു ഉമ്മറത്തെ കസേരയിൽ മൊബൈലും നോക്കി ഇരിപ്പുണ്ടായിരുന്നു . കാറുകൾ കണ്ടതും കക്ഷി എഴുനേറ്റു അകത്തേക്ക് നോക്കി വിളിച്ചു കൂവി . സാധാരണ വീട്ടു വേഷം ആയ ടി-ഷർട്ടും ഹാഫ് പാവാടയും ആണ് അഞ്ജുവിന്റെ വേഷം !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *