“അമ്മെ…..ദാ അവര് വന്നൂട്ടോ ”
അഞ്ജു സാമാന്യം ഉറക്കെത്തന്നെ കാറിവിളിച്ചു .
അതുകേട്ടിട്ടെന്നോണം അടുക്കളയിൽ ആയിരുന്ന എന്റെ അമ്മച്ചി സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ട് ഉമ്മറത്തേക്കെത്തി . അപ്പോഴേക്കും കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങിയിരുന്നു . മഞ്ജുസിനൊപ്പം ഞാൻ ഒരു നിറഞ്ഞ ചിരിയുമായി സ്വന്തം വീട്ടിലേക്ക് കയറി .
സ്വല്പം നാളുകൾക്ക് ശേഷം എന്നെ കാണുന്ന അമ്മയുടെ മുഖത്ത് സന്തോഷം കൊണ്ടുള്ള വിഷാദം കെട്ടിനിൽപ്പുണ്ട് . ആ കണ്ണുകളിൽ നേരിയ നനവും ഞാൻ ശ്രദ്ധിച്ചു . ആനന്ദ കണ്ണീർ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അഞ്ജുവിനും സന്തോഷം ഒകെ ഉണ്ടേലും അവളങ്ങനെ അത് പ്രകടിപ്പിക്കുന്ന ടൈപ്പ് അല്ല .
ഉമ്മറത്തേക്ക് കയറിയതും ഞാനെന്റെ അമ്മയെ പയ്യെ കെട്ടിപിടിച്ചു .
“എന്താണ് മകളെ ..കണ്ടിട്ട് കൊറേ ആയല്ലോ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അമ്മയുടെ പുറത്തു കൈകൊണ്ട് തട്ടി .
“സുഖം അല്ലേടാ അവിടെ ?”
മാതാശ്രീ എന്നെ അടർത്തി മാറ്റി ചെറു ചിരിയോടെ തിരക്കി .
“ഓ എന്ത് സുഖം അമ്മാ . അങ്ങനെ പോണൂ . ഇവിടെ ചുമ്മാ ഇരുന്നു തിന്നുന്ന സുഖം അവിടെ കിട്ടുമോ ?”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു .
“പോയ കാര്യം ഒക്കെ ഭംഗി ആയില്ലേ മോളെ ?”
എന്റെ ഊഴം കഴിഞ്ഞതും അമ്മ മരുമകളോടായി തിരക്കി .
“ആഹ്…അതൊക്കെ കേമം ആയി കഴിഞ്ഞു ..”
അവൾ ചെറു ചിരിയോടെ പറഞ്ഞു .
“ആഹ്..നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ ? മുൻപ് കണ്ടിട്ടില്ലേ ?”
അടുത്ത് നിന്ന അഞ്ജുവിന്റെ നോട്ടം കണ്ടു ഞാൻ ചിരിയോടെ തിരക്കി .
“അല്ല …കുറച്ചു ദിവസം കൊണ്ട് ചെറിയ മാറ്റമൊക്കെ വന്നപോലെ..അതുകൊണ്ട് നോക്കിയതാ ”
എന്റെ സംസാരത്തിലെ രീതികൊണ്ടോ എന്തോ അഞ്ജു സംശയത്തോടെ പറഞ്ഞു .
“മ്മ്..പിന്നെ .നിന്റെ ക്‌ളാസ് ഒകെ എന്തായി ?”
ഞാൻ ചുമ്മാ കുശലം തിരക്കും പോലെ ചോദിച്ചു .
“ആഹ്..അതൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട് ..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“മ്മ്….”
ഞാൻ പയ്യെ മൂളി .
“എടാ..കണ്ണാ ..ഏതായാലും നീ ഇവിടെ ഒരാഴ്ച ഉണ്ടാവില്ലേ ?കൃഷ്‌ണൻ മാമേടെ വീട്ടിലും തറവാട്ടിലും ഒക്കെ മോളേം കൂട്ടി ഒന്ന് പൊയ്ക്കോളുണ്ട് . ഏട്ടൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും പറഞ്ഞു .”
പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അമ്മ എന്നെയും മഞ്ജുസിനെയും മാറിമാറി നോക്കികൊണ്ട് പറഞ്ഞു .
”മ്മ്….അതൊക്കെ ആലോചിക്കാം..”
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!