രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1746

“ഏയ്..ഏയ് …അമ്മ അവിടെ ഇരി ഇരി … ആ പരിപാടി ഒന്നും വേണ്ട ”
എന്തായാലും അമ്മാതിരി ബഹുമാനം ഒന്നും വേണ്ടെന്ന ഭാവത്തിൽ ഞാൻ ചിരിയുടെ പറഞ്ഞു , കൈകൊണ്ട് അവരോടു ഇരിക്കാൻ തന്നെ ആംഗ്യം കാണിച്ചു . പിന്നെ ചെരിപ്പ് സ്റ്റെപ്പിൽ അഴിച്ചുവെച്ചു ഉമ്മറത്തേക്ക് കയറി .

പൂമുഖത്തു വേറെയും ഒന്ന് രണ്ടു ആളുകൾ ഉണ്ട് . പക്ഷെ എന്റെ ഭാഗ്യത്തിന് ആ എരണം കേട്ട സിംഗപ്പൂർ അമ്മാവൻ ഇല്ല . അതൊരു ആശ്വാസം ആണ് ! എന്ത് തന്നെ ആയാലും ഞാൻ മഞ്ജുസിന്റെ അമ്മയുടെ മുൻപിലുള്ള തിണ്ണയിലേക്കിരുന്നു അവരെ നോക്കി . അവരുടെ മുഖത്തും ചെറിയ സന്തോഷവും പുഞ്ചിരിയുമൊക്കെ ഉണ്ട് .

“എന്തോ അമ്മക്ക് എന്നോട് പറയാൻ ഉണ്ടെന്നു മഞ്ജുസ് പറഞ്ഞല്ലോ , എന്താന്ന് വെച്ചാൽ പറഞ്ഞോളൂ ..”
ഞാൻ മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചിട്ടുകൊണ്ട് അവരോടായി പറഞ്ഞു .

ഞാൻ കാര്യം അവതരിപ്പിച്ചതും അവരൊന്നും ചുറ്റും നോക്കി . പിന്നെ നേരിയൊരു ആശ്വാസത്തോടെ പറഞ്ഞു തുടങ്ങി .

“അങ്ങനെ കാര്യമായിട്ടൊന്നും ഇല്ല മോനെ .പിന്നെ ഇന്ന് ഏട്ടൻ പറഞ്ഞതൊന്നും മോൻ കാര്യമാക്കണ്ട .അവൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ മോന് വിഷമായി കാണും എന്ന് അമ്മക്ക് അറിയാം. ”
മഞ്ജുവിന്റെ അമ്മ ഒന്ന് പറഞ്ഞു നിർത്തി .

“ഏയ് ..അത് സാരല്യ..”
ഞാൻ ചെറിയ ചിരിയോടെ അവരെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“അങ്ങനെയല്ല..എല്ലാരും അതും ഇതും ഒക്കെ പറയുമ്പോ ആർക്കായാലും വിഷമം ഒകെ തോന്നും ”
അവർ നിരാശയോടെ പറഞ്ഞു .

“ആഹ് ..മനുഷ്യർ അല്ലെ അമ്മെ . വിഷമം ഒക്കെ എനിക്കും ഉണ്ട് .സത്യം തന്നെയാ . പിന്നെ മഞ്ജുസിനെ ഓർത്തിട്ട് എല്ലാം അങ്ങ് ക്ഷമിക്കുന്നതാ . ഇനിയിപ്പോ ഞാൻ വല്ലോം പറഞ്ഞു പോയാലും കുറ്റം അവൾക്കല്ലേ വരൂ ..”
ഞാൻ എന്റെ നിസഹായത ഓർത്തെന്നോണം പയ്യെ പറഞ്ഞു .

“മ്മ്…ഞങ്ങളൊക്കെ മോനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അല്ലെ ? ദേഷ്യം ഉണ്ടോ ഞങ്ങളോടൊക്കെ ?”
ഒരു കുറ്റസമ്മതം പോലെ മഞ്ജുസിന്റെ അമ്മ എന്നോട് തിരക്കി .

“ഏയ് ..അമ്മ എന്തൊക്കെയാ ഈ പറയണേ , നിങ്ങളല്ലല്ലോ ..വേറെ ആൾക്കാർ അല്ലെ . അതിനെന്തിനാ നിങ്ങളോടൊക്കെ ദേഷ്യം തോന്നണത് ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

“അല്ല…തുടക്കത്തിലൊന്നും ഞാനും മോനെ അത്ര ശ്രദ്ധിച്ചിട്ടില്ല്യാലോ . എനിക്കും ഉള്ളുകൊണ്ട് അത്ര തൃപ്തി ഒന്നും ഉണ്ടായിരുന്നില്യ .അത് വാസ്തവം ആണ് . പിന്നെ മോൾടെ കടുംപിടുത്തം കാരണം ഒക്കെ അങ്ങട് സമ്മതിച്ചുന്നെ ഉള്ളു..”
അവർ ഒരു കുമ്പസാരം പോലെ സാവധാനം പറഞ്ഞു .ഇടക്കെപ്പോഴോ അവരുടെ തൊണ്ട ഇടറുന്നതും ഞാൻ ശ്രദ്ധിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *