“ഹ ഹ .. അതൊക്കെ കഴിഞ്ഞില്ലേ അമ്മെ …ഇപ്പോ അമ്മക്ക് എന്നെ ഇഷ്ടമാണോ ? എനിക്ക് അതറിഞ്ഞാൽ മതി ”
ചെറുതായികണ്ണുനിറഞ്ഞു തുടങ്ങിയ അവരുടെ കൈപിടിച്ച് തഴുകി , ഞാൻ സ്നേഹപൂർവ്വം തിരക്കി .
“അതെന്തൊരു ചോദ്യമാ മോനെ ? എനിക്കിപ്പോ നീയെന്റെ സ്വന്തം മോനെ പോലെയാ . നിന്റെ പ്രായവും പക്വതയും ഒകെ ഓർത്തു അമ്മക്ക് ആദ്യം ടെൻഷൻ ഉണ്ടായിരുന്നു . പക്ഷെ ഇപ്പൊ അതൊന്നും ഇല്ല . എന്റെ മോളേക്കാൾ ഭേദം തന്നെയാ നീ .”
മഞ്ജുസിന്റെ മാതാശ്രീ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു എന്റെ കൈത്തലം മുറുകെ പിടിച്ചു .
“അവളുടെ മുത്തശ്ശിക്ക് ആയാലും, അച്ഛന് ആയാലും ഇപ്പോൾ മോനെ കുറിച്ച് പറയുമ്പോ നൂറു നാവാ . മാത്രല്ല , എന്റെ കുട്ടി ഇത്ര സന്തോഷിച്ചു കാണുന്നത് കൊറേ നാളുകൾക്ക് ശേഷാ..”
മഞ്ജുസിന്റെ കാര്യം ഓർത്തെന്നോണം അമ്മ ചെറിയ ഇടർച്ചയോടെ പറഞ്ഞു .
“മ്മ്…”
ഞാൻ അതിനൊന്നു പയ്യെ മൂളുക മാത്രം ചെയ്തു .
“ആഹ്..അതൊക്കെ പോട്ടെ .ഇങ്ങനെ ഒകെ ആണെങ്കിലും നിങ്ങള് തമ്മിൽ ചെറിയ വഴക്കൊക്കെ ഉണ്ടെന്നു മഞ്ജു പറഞ്ഞല്ലോ ”
ചെറിയ ചിരിയോടെ മഞ്ജുസിന്റെ അമ്മ എന്നെ നോക്കി .
“ഏയ് ..അതൊക്കെ ചുമ്മാ നിസാര കാര്യത്തിന് തല്ലുകൂടുന്നതല്ലേ . അമ്മേടെ മോൾ ആയതുകൊണ്ട് പറയുന്നതല്ല , അതിനു ഇടയ്ക്കു അരവട്ടുണ്ട് !”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസിന്റെ അമ്മയും പുഞ്ചിരിച്ചു .
“ഹ ഹ ..അവളുടെ അച്ഛനെ പറഞ്ഞാൽ മതി . കൊഞ്ചിച്ചു വഷളാക്കിയതാ . പണ്ടുമുതലേ അവള് പറയുന്നതൊക്കെ നടക്കണം . അവള് പറയുന്ന പോലെ ബാക്കിയുള്ളവര് പെരുമാറണം എന്നൊക്കെ വല്യ നിർബന്ധം ആണ് .”
അവർ മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞു .
“ആഹ്..അത് തന്നെ ! എന്റെ അടുത്തും മാറ്റം ഒന്നും ഇല്ല . ഇടക്കു ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ , അതിനു വരെ വഴക്കിടും . പിന്നെ ഞാൻ എന്തോ ചെയ്യാനാ അമ്മെ ?”
ഞാൻ അവരെ നിസ്സഹായതയോടെ നോക്കി .
“ആഹ്…അതും ശരിയാ. പക്ഷെ മോനെപ്പോഴും ഇങ്ങനെ അവളുടെ താളത്തിനൊത്തു തുള്ളേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം . അങ്ങനെ പോയാൽ അത് മോന് തന്നെ ദോഷം ആകും . ”
മഞ്ജുസിന്റെ അമ്മ വലിയൊരു ഉപദേശം പോലെ എന്നോട് പറഞ്ഞു .
“മ്മ്….”
ഞാൻ പയ്യെ മൂളി അവരെ നോക്കി .
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!