സാംസൻ 10 [Cyril] [Climax] 756

അല്‍പ്പം കഴിഞ്ഞ് എന്റെ ഇളയമ്മ വന്ന് എന്നെ പതിയെ വിനിലയിൽ നിന്നും അടർത്തി അവരോട് ചേര്‍ത്തു പിടിച്ചു.

ആദ്യമായി സ്നേഹപൂര്‍വം അവർ എന്നെ ചേര്‍ത്തു പിടിച്ച് എന്റെ മുടിയില്‍ തഴുകിയതും എന്റെ കരച്ചില്‍ കൂടി. നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.

വിനില ഓരോരുത്തര്‍ക്കും ഫോൺ ചെയ്ത് സന്തോഷത്തോടെ ജൂലിയും കുഞ്ഞിന്റെയും കാര്യം പറയുന്നത് ഞാൻ കേട്ടു. സാന്ദ്രയ്ക്ക് കോൾ ചെയ്യാനായി വിനില എന്റെ പോക്കറ്റില്‍ നിന്നും എന്റെ ഫോൺ എടുത്ത് വിളിച്ചു. ശേഷം എന്റെ മൊബൈലില്‍ നിന്നു തന്നെ ദേവിയെ വിളിച്ച് കാര്യം പറയുന്നതും എന്റെ കാതില്‍ വീണു.

ഇളയമ്മ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് റൂമിലേക്ക് നയിച്ചു. ഞങ്ങൾക്ക് പിന്നാലെ വിനിലയും അമ്മായിയും വന്ന് റൂമിൽ കേറി.

അവസാനം ഞാൻ ഇളയമ്മയിൽ നിന്നും അകന്നു മാറിയ ശേഷം എന്റെ കണ്ണുകൾ തുടച്ചിട്ട് അവരെ നോക്കി പുഞ്ചിരിച്ചു. ആദ്യമായി എനിക്കുവേണ്ടി അവരുടെ കണ്ണില്‍ വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. മനസ്സിന്‌ ഇപ്പോഴാണ് ആശ്വാസം ലഭിച്ചത്‌.

അന്നേരം ഗോപന്‍ എന്റെ ഫോണിൽ കോൾ ചെയ്തു. വിനില സ്പീക്കറിൽ ഇട്ടു.

“മച്ചു… വിനി കാര്യം പറഞ്ഞു. ഇപ്പോഴാണ് സമാധാനമായത്. ഇനിയെങ്കിലും നീ വേഗം വീട്ടില്‍ ചെന്ന് ആ നാല് മാസത്തെ താടി ഷേവ് ചെയ്യ്ത് ഫ്രെഷ് ആയിട്ട് വാ. അപ്പോഴേക്കും ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ വന്നേക്കാം.” ഗോപന്‍ സന്തോഷത്തില്‍ കൂവി ക്കൊണ്ട് കട്ടാക്കി.

“ശെരിയാണ്, ഇനിയെങ്കിലും ഈ താടി കളയടാ, സാം.” വിനില എന്നോട് പറഞ്ഞു.

അപ്പോൾ നെല്‍സനും എന്റെ ഫോണിൽ വിളിച്ചു. വിനില പിന്നെയും സ്പീക്കറിൽ ഇട്ടു. ഗോപന്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് അവനും എന്നോട് പറഞ്ഞത്.

അവസാനം അവന്‍ കോൾ കട്ടാക്കിയതും ഞാൻ നേരെ വീട്ടിലേക്ക് വിട്ടു.

മൂന്ന്‌ മണിക്കൂര്‍ കഴിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തിയപ്പോ അവിടെ റൂമിൽ എല്ലാവരും ഉണ്ടായിരുന്നു.

“എടാ സാം..” വിനില വിളിച്ചു. “ഞങ്ങൾ ചെന്ന് കുഞ്ഞിനെ കണ്ടിട്ട് വന്നു, കേട്ടോ.. നീയും ചെന്ന് കണ്ടിട്ട് വാ..”

എന്റെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു. “നാല് മണിക്കൂര്‍ കഴിഞ്ഞിട്ടേ കാണാന്‍ കഴിയൂ എന്നല്ലേ ഡോക്ടര്‍ പറഞ്ഞത്…”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *