സാംസൻ 10 [Cyril] [Climax] 756

സാംസൻ 10

Samson Part 10 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

അന്നേരം എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ ചാടി എഴുനേറ്റ് നോക്കി.

ദേവി ആണെന്ന് കണ്ടു ഞാൻ അന്തിച്ചു.

വെപ്രാളത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് കാതില്‍ വച്ചു.

“നിന്നെ വിളിക്കാൻ പാടില്ല എന്നല്ലേ നീ പറഞ്ഞത്…? പിന്നെ എന്തുപറ്റി…?!” ആകാംഷയോടെ ഞാൻ ചോദിച്ചതും ദേവിയുടെ മണി കിലുക്കം പോലത്തെ ചിരി കേട്ടു.

“സാമേട്ടൻ എന്നെ വിളിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ ചേട്ടനെ വിളിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ…!” അവള്‍ കുസൃതിയോടെ പറഞ്ഞു ചിരിച്ചു. “പിന്നേ എനിക്ക് ഇഷ്ടമുള്ള ദിവസവും സമയത്തും ഞാൻ ചേട്ടനെ വിളിക്കും. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചേട്ടനോട് സംസാരിക്കും. എന്തേ, ഇഷ്ട്ടക്കുറവ് വല്ലതുമുണ്ടോ..?” ചിരിച്ചു കൊണ്ട്‌ അവള്‍ ചോദിച്ചു.

“എന്ത് ഇഷ്ടക്കുറവ്..?ഇഷ്ടക്കുറവൊന്നും എനിക്കില്ല.” ഞാനും ഒരു ചിരിയോടെ മറുപടി കൊടുത്തു.

എന്നാൽ അപ്പുറത്ത് നിന്നും ശബ്ദം ഒന്നും കേള്‍ക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു, “വെറുതെ വിളിച്ചതാണോ..?”

“അല്ല. അമ്മയ്ക്ക് എപ്പോഴും ചേട്ടനെ കുറിച്ചാണ് സംസാരം. അതുകൊണ്ട്‌ അമ്മയെ കാണാനും സംസാരിക്കാനും ശനിയാഴ്ച രാവിലെ ചേട്ടൻ ഇങ്ങോട്ട് വരണം.” ദേവി മടിച്ചു മടിച്ച് പറഞ്ഞു. “പിന്നെ ചേട്ടൻ ഒറ്റക്ക് വന്നാൽ മതി, ട്ടോ…” ദേവി ആജ്ഞാപിച്ചു.

ശേഷം എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അവള്‍ കട്ടാക്കി. അവളെ ഞാൻ തിരികെ വിളിക്കാൻ തുടങ്ങിയതാണ്.. പക്ഷേ ഏതു സമയത്തും ജൂലി ഉണരും എന്നത് കൊണ്ട് ഞാൻ ആ ചിന്ത ഉപേക്ഷിച്ചു. കൂടാതെ നല്ല ക്ഷീണവും പിന്നേ ഭയങ്കര ഉറക്കവും എനിക്ക് വരുന്നുണ്ടായിരുന്നു.

മൊബൈൽ തലയണയ്ക്കടുത്ത് വച്ചിട്ട് ജൂലിയുടെ കൂടെ പുതപ്പിനകത്ത് കേറിയ ശേഷം അവളെ കെട്ടിപിടിച്ചു കിടന്നത് മാത്രമേ ഓര്‍മയുള്ളു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *