സാംസൻ 10 [Cyril] [Climax] 756

ഉറക്കത്തിൽ എപ്പോഴോ നനഞ്ഞ ചൂടുള്ള ചുണ്ടുകള്‍ എന്റെ കവിളിലും കഴുത്തിലും ഇഴഞ്ഞു നടന്നത് ഞാൻ അറിഞ്ഞതും എന്റെ ചുണ്ടുകള്‍ താനെ പുഞ്ചിരിയാൽ വിടര്‍ന്നു.

“സാമേട്ടാ….?” ജൂലി എന്റെ ചെവിയില്‍ കൊഞ്ചലോടെ വിളിച്ചു. പക്ഷേ കണ്ണുകൾ തുറക്കാനും എന്തെങ്കിലും പറയാനും എനിക്ക് കഴിഞ്ഞില്ല. അത്രത്തോളം ക്ഷീണം ഉണ്ടായിരുന്നു.

എന്റെ കവിളിൽ ജൂലി ഉമ്മ തന്നിട്ട് എന്നെ പതിയെ വലിച്ചു ചെരിച്ചു കിടത്തി. ശേഷം അവളുടെ മാറിലേക്ക് എന്റെ മുഖത്തെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവള്‍ വെറുതെ കിടന്നു. ഞാൻ അവളുടെ മാറില്‍ അമര്‍ത്തി ഉമ്മ കൊടുത്ത ശേഷം പുഞ്ചിരിയോടെ ആഴ്ന്ന നിദ്രയിലാവുകയും ചെയ്തു.

പിന്നേ എപ്പോഴോ എന്നെ ആരോ ശക്തമായി ഉലച്ചപ്പോൾ ഞാൻ ഞെട്ടി ഉണര്‍ന്ന് മിഴികള്‍ തുറന്നു വിരണ്ടു നോക്കി.

“പേടിച്ചു പോയോ..?” കുസൃതി ചിരിയോടെ ജൂലി എന്റെ മുഖത്തിന് മീതെ മുഖം അടുപ്പിച്ച് നില്‍ക്കുന്നത് കണ്ടതും എന്റെ ഞെട്ടലും വിരണ്ട ഭാവവും മാറി. അപ്പോൾ ഞാനും പുഞ്ചിരിച്ചു.

എന്നിട്ട് കൈ പൊക്കി അവളുടെ മിനുസമുള്ള കവിളിൽ ഞാൻ സ്നേഹത്തോടെ തഴുകി.

പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉണര്‍ന്നിരിക്കാൻ കഴിഞ്ഞില്ല. വീണ്ടും ഞാൻ മയങ്ങിപ്പോയി. എന്റെ കൈ അവളുടെ കവികളില്‍ നിന്നും ഊർന്നു വീണു.

ഉടനെ ഞാൻ പിന്നെയും ഞെട്ടി ഉണര്‍ന്നതും ജൂലി പൊട്ടിച്ചിരിച്ചു.

“ഉറക്കം തൂങ്ങി…!” ജൂലി കളിയാക്കി. അവളുടെ സ്വരത്തില്‍ സ്നേഹവും നിറഞ്ഞു നിന്നു.

ഇനിയും കിടന്നാൽ ഞാൻ പിന്നെയും ഉറങ്ങിപ്പോകും. അതുകൊണ്ട്‌ ഞാൻ പതിയെ എഴുനേറ്റ് കട്ടിലില്‍ ചാരിയിരുന്നു.

ഉടനെ ജൂലി എന്റെ അടുത്തിരുന്ന ശേഷം എന്നോട് പറഞ്ഞു, “സാന്ദ്രയ്ക്ക് സുഖമില്ല പോലും, അതുകൊണ്ട്‌ അവള്‍ ക്ലാസിൽ പോകുന്നില്ലെന്ന് ചേട്ടനോട് പറയാൻ എന്നെ ഏല്പിച്ചു.”

ഒന്നും മിണ്ടാതെ എന്റെ തലയുടെ ഭാരം അകറ്റാനായി ഞാൻ നെറ്റി ഒന്ന് ഉഴിഞ്ഞു. ചെറിയ ആശ്വാസം തോന്നിയതും ഞാൻ ജൂലിയെ നോക്കി.

“അവള്‍ക്ക് എന്തുപറ്റി…?” ഒന്നും അറിയാത്ത ഭാവത്തില്‍ ഞാൻ തിരക്കി.

“രാത്രി ദുസ്വപ്നം കണ്ട് കട്ടിലില്‍ നിന്നും വീണ് തുടയ്ക്ക് ചെറിയ ചതവ് സംഭവിച്ചു എന്നാ പറഞ്ഞേ.”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *