സാംസൻ 10 [Cyril] [Climax] 754

“ചേച്ചി… അതുപിന്നെ….”

“ഗോപന്‍ ചേട്ടനും സാമേട്ടനും നിന്റെ ഭർത്താവിനെ നിര്‍ത്തി പൊരിക്കാൻ തീരുമാനിച്ചിരിക്കുകയാ… എനിക്കും നാല് വാക്ക് നിന്റെ മനസ്സിൽ കൊള്ളുന്ന പോലെ പറയണമെന്ന് ഉണ്ടായിരുന്നു, പക്ഷേ ഈ സാഹചര്യത്തില്‍ വേണ്ടെന്ന് വച്ചു.”

“സോറി ചേച്ചി…. ഇത്രയും അടുപ്പമുള്ളവരോട് കാശ് ചോദിച്ചാൽ ചിലപ്പോ നമ്മുടെ ബന്ധത്തിന് കോട്ടം തട്ടുമെന്ന് ഭയന്നിട്ടാണ് ഞങ്ങൾ സാമേട്ടനോടും ഗോപേട്ടനോടും ആവശ്യപ്പെടാത്തത്.”

“ഇത്രയും അടുപ്പമുള്ളവരോട് ചോദിക്കാതിരുന്നാലാണ് നമ്മുടെ ബന്ധത്തിന് കോട്ടം സംഭവിക്കുക…” കാര്‍ത്തിക ദേഷ്യത്തില്‍ പറഞ്ഞു.

“ശെരി.. അതെല്ലാം പോട്ടെ.” ജൂലി ശാന്തമായി സുമയോട് പറഞ്ഞു. “ഈ കാശ് കൊണ്ട്‌ ആശുപത്രി ചിലവ് നടത്തിയാൽ മതി. പിന്നെ ഇനിയും എന്ത് ആവശ്യം ഉണ്ടേലും എന്നോട് ചോദിക്കാന്‍ മടി കാണിക്കരുത്.” പുഞ്ചിരിയോടെ ജൂലി സുമയുടെ കൈ പിടിച്ചു പറഞ്ഞു. “എന്നാൽ ഞങ്ങൾ ഇറങ്ങുവ…”

“ശെരി ചേച്ചി. പിന്നെ രണ്ടാളും സമയം കിട്ടും പോലെ വീട്ടിലും വരണേ.” സുമ ജൂലിയോട് പറഞ്ഞിട്ട് പുഞ്ചിരി മാറാതെ പുറത്ത്‌ നില്‍ക്കുന്ന എന്നെയും നോക്കി. ഞാനും പുഞ്ചിരിച്ചു.

വീട്ടില്‍ വരാമെന്ന് ജൂലിയും സമ്മതിച്ചു. ശേഷം ഞങ്ങൾ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു.

ജൂലിയെ വീട്ടില്‍ വിട്ടിട്ട് ഞാൻ നേരെ മാളിൽ ചെന്നു. ചിന്ത മുഴുവനും ദേവിയെ കുറിച്ചായിരുന്നു. അവള്‍ക്ക് വിളിച്ചാലോ എന്ന് ചിന്തിച്ച് ഫോൺ എടുത്തു, പക്ഷേ വിളിക്കാൻ മനസ്സ് അനുവദിച്ചില്ല.

ആ ചിന്തയില്‍ നിന്നും മനസ്സിനെ മാറ്റാൻ വേണ്ടി വെറുതെ മാളിന്റെ സ്റ്റോക്ക് ലിസ്റ്റ് കമ്പ്യൂട്ടറിൽ ഓപ്പണ് ചെയ്ത് പരിശോധിക്കാന്‍ തുടങ്ങി. നാലു മണി വരെ സമയം എങ്ങനെയോ ഞാൻ തള്ളി നീക്കി.

വൈകിട്ട് പോർച്ചിൽ ബൈക്ക് വിട്ടിട്ട് വീട്ടില്‍ കേറി ചെന്നപ്പോ സാന്ദ്ര ഹാളിലിരുന്ന് ടിവി കാണുകയായിരുന്നു. ഞാൻ കേറി ചെന്നതും അവളുടെ നോട്ടം എന്റെ മേല്‍ വീണു. പെട്ടന്ന് സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. പക്ഷേ പെട്ടന്ന് നാണച്ചിരിയോടെ എന്റെ മുഖത്ത് നിന്നും ടിവിയിലേക്ക് അവള്‍ നോട്ടം മാറ്റി.

ജൂലിയെ കാണാത്തത് കൊണ്ട്‌ ഞാൻ അവളോട് തിരക്കി.

“ചേച്ചി കുളിക്കാന്‍ പോവാണെന്ന് പറഞ്ഞു..” എന്നെ നോക്കാതെ സാന്ദ്ര മറുപടി തന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *