സാംസൻ 10 [Cyril] [Climax] 754

വീട് ലോക് അല്ലാത്തത് കൊണ്ട്‌ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് തീര്‍ച്ച. ഞാൻ ആദ്യം ദേവാംഗന ആന്റിയുടെ റൂമിലേക്ക് നടന്നു. അതും വെറുതെ ചാരിയാണ് ഇട്ടിരുന്നത് പക്ഷേ ആന്റി ഇല്ലായിരുന്നു. അകത്തു കേറി നോക്കി പക്ഷേ ബാത്റൂമിൽ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ തള്ളി നോക്കി, അത് തുറന്നു. ആരുമില്ല.

തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ റൂമിൽ നിന്നും പുറത്തേക്ക്‌ വന്നു. ശേഷം മറ്റൊരു റൂമിൽ കേറി നോക്കി. അവിടെയും ആരെയും കണ്ടില്ല. അതിനുശേഷം ദേവിയുടെ റൂമിലേക്ക് ഞാൻ നടന്നു. വാതിൽ അടഞ്ഞാണ് കിടന്നത്. തട്ടി നോക്കി. പക്ഷെ അകത്തു നിന്നും ശബ്ദമൊന്നും വന്നില്ല.

ഞാൻ ഹാന്‍ഡൽ താഴ്ത്തി തള്ളിയതും അത് തുറന്നു വന്നു. തല മാത്രം അകത്ത് ഇട്ട് ഞാൻ നോക്കി, കിങ്ങിണി മോള് മാത്രം ബെഡ്ഡിൽ ഉറങ്ങുന്നത് കണ്ടു. ദേവി ചിലപ്പോ ബാത്റൂമിൽ ആവും.

ഞാൻ വാതില്‍ പകുതിയോളം തുറന്ന് അകത്ത് കേറി മുന്നോട്ട് നടന്നതും വാതിലിന്‍റെ പിന്നില്‍ നിന്നും ആരോ എന്റെ മേല്‍ ചാടിവീണ് എന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു.

“യോ…. ആരാ….?!” ഞാൻ ശെരിക്കും പേടിച്ച് വിളിച്ചുപോയി.

അപ്പോഴാണ് എന്നെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു ആള്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ കളിയാക്കിയത്, “സാമേട്ടൻ ഭയന്നു അല്ലേ. ശെരിക്കും പേടിച്ചു, അല്ലേ…”

“ദേവി..?” കൊട്ട് പോലെ അടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ഞാൻ ശ്രമിച്ചു. “ആരെയും കാണാത്തത് കൊണ്ട്‌ ഞാൻ എന്തൊക്കെയോ വിചാരിച്ച് ഭയന്നാണ് ഓരോ മുറിയിലും കയറിയിറങ്ങിയത്…. അതിന്റെ കൂട്ടത്ത് നി ഇങ്ങനെ കാണിച്ചപ്പോ ശെരിക്കും പേടിച്ചു.”

“സോറി ചേട്ടാ… സാരമില്ല ട്ടോ…” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട് മുന്നിലേക്ക് വന്നു.

“ആന്റി എവി—”

പക്ഷേ ഞാൻ ആന്റിയെ കുറിച്ച് ചോദിക്കും മുന്നേ ദേവി എന്റെ കാലില്‍ കേറി നിന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിനെ കടിച്ചു പിടിച്ചു.

ഞാൻ ശെരിക്കും അന്തിച്ചു പോയി. ഞാൻ കരുതി ദേവി ഇനി ഒരിക്കലും എന്നോട് അടുപ്പം കാണിക്കില്ല എന്നാണ്. പക്ഷെ അവള്‍ പ്രണയത്തോടെ എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിനെ കുസൃതിയോടെ കടിച്ചു പിടിച്ചതും ഞാനും അവളെ വട്ടം ചുറ്റി പിടിച്ചു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *