സാംസൻ 10 [Cyril] [Climax] 756

“ശെരിയാ, പക്ഷേ രണ്ട് മണിക്കൂര്‍ കഴിഞ്ഞതും ഒരു നേഴ്സാണ് ഇങ്ങോട്ട് വന്ന് കുഞ്ഞിനെ ചെന്ന് കണ്ടോളാൻ അനുമതി തന്നത്. ഞങ്ങൾ ഈരണ്ടു പേരായി മൂന്ന്‌ നാല്‌ പ്രാവശ്യം ചെന്നു കണ്ടും കഴിഞ്ഞു.”

അത് കേള്‍ക്കേണ്ട താമസം ഞാൻ ഓടാന്‍ തയാറായി. പക്ഷേ പെട്ടന്ന് നിന്നിട്ട് ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു, “വെണ്ടിലേറ്റർ എവിടെയാ..?”

“ഞാനും വരാം, സാമേട്ട. ഞാൻ കാണിച്ചു തരാം.” പെട്ടന്ന് ദേവി പറഞ്ഞിട്ട് എന്റെ കൂടെ വന്നു.

ദേവിയും ഞാനും റൂമിൽ നിന്ന് ഇറങ്ങിയതും ദേവി എന്നെ നോക്കി പുഞ്ചിരിച്ചു. “ചേട്ടന്റെ മോൾക്ക് ചേട്ടന്റെ അതെ കണ്ണുകൾ കിട്ടിയിട്ടുണ്ട്. മുഖഛായ ജൂലിയുടേയും..”

“എനിക്ക് കാണാന്‍ കൊതിയായി…” പറഞ്ഞിട്ട് ദേവിയുടെ വലിയ വയറിനെ ഞാൻ നോക്കി. അതിനെ തൊടാൻ കൊതി തോന്നി.

എന്റെ മനസ്സ് വായിച്ച പോലെ ദേവി ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞു, “ദേ ചേട്ടാ, ആശുപത്രിയാണ്.. തോന്ന്യാസം ഒന്നും കാണിക്കല്ലേ..!!”

അപ്പോഴാണ് സ്വബോധം എനിക്ക് വന്നത്. അവിടെയും ഇവിടെയും ഒരുപാട്‌ ആളുകൾ ഉള്ളത് ഞാൻ ശ്രദ്ധിച്ചു. ഒരു നെടുവീര്‍പ്പോടെ ഞാൻ ദേവിയുടെ കൂടെ നടന്നു.

നേഴ്സിന്റേ അനുവാദം വാങ്ങി അകത്തു കേറി എന്റെ കുഞ്ഞിനെ ഞാൻ നോക്കി. ഓടിച്ചെന്ന് കുഞ്ഞിനെ വാരി എടുക്കാൻ തോന്നി. പക്ഷെ കഴിയില്ല എന്ന് അറിയാമായിരുന്നു. കുറെ നേരം എന്റെ കുഞ്ഞ് ഉറങ്ങുന്നതിനെ തന്നെ മതിമറന്ന് ഞാൻ നോക്കി നിന്നു.

“പോകാം ചേട്ടാ…” ദേവി എന്റെ കൈ പിടിച്ചു വലിച്ചു.

എനിക്ക് പോകാൻ തോന്നിയില്ല. പക്ഷേ മനസ്സില്ലാ മനസ്സോടെ ഞാൻ ദേവിയുടെ കൂടെ നടന്നു.

“വെറും ഒരു മാസം കൂടി, അതോടെ നിന്റെയും ഡെലിവറി.” ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“അതേ….” ദേവിയും സന്തോഷിച്ചു. പക്ഷേ പെട്ടന്ന് അവളുടെ മുഖത്ത് വേദന നിറഞ്ഞു. “കഴിഞ്ഞ അഞ്ചു മാസമായി ചേട്ടൻ ജൂലിക്ക് വേണ്ടി കഷ്ടപ്പെട്ട് ഓടി കരഞ്ഞ് നടന്നത് കണ്ടിട്ട് ഞാൻ വിഷമിച്ചു പോയി. ഇപ്പോഴാണ് സമാധാനമായത്.” പറഞ്ഞിട്ട് ദേവി ഇടക്കണ്ണിലൂടെ എന്നെ നോക്കി. “ജൂലിയോട് ചേട്ടന് എത്രമാത്രം സ്നേഹം ഉണ്ടെന്ന് ഞങ്ങൾ എല്ലാവരും നേരിട്ട് കണ്ടു.” ദേവി അസൂയയോടെ പറഞ്ഞിട്ട് ചിരിച്ചു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *