ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 177

“ഷെഹ്‌സാദ് വസീർ സർദാരി…”

അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇക്രാം അയാളെ മിഴിച്ചുനോക്കി.

“മനസ്സിലായില്ലേ?”

“ഇല്ല…”

അവൻ പരീക്ഷീണതയോടെ പറഞ്ഞു.

“മറ്റൊരു പേര് നീ ഒരുപക്ഷെ കേട്ടു കാണും…”

പുഞ്ചിരിയുടെ മാറ്റ് കൂട്ടികൊണ്ട് അയാൾ പറഞ്ഞു.

ഇക്രാം അയാളെ ആകാംക്ഷയോടെ നോക്കി.

“ദാവൂദ് ഇബ്രാഹിം!”

അദ്‌ഭുതവും ആദരവും കൊണ്ട് അവൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.

“വേണ്ട വേണ്ട,”

അയാൾ വിലക്കി.

“നിനക്ക് കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും ചികിത്സ വേണ്ടി വരും… അത് കൊണ്ട് എഴുന്നേൽക്കണ്ട. വിശ്രമിച്ചാൽ മതി…”

“ഹുസൂർ,”

ഭയവും ആദരവും കലർന്ന സ്വരത്തിൽ ഇക്രാം വിളിച്ചു.

“അങ്ങയുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്..അങ്ങനെയാണ് ഞാനീ ബിസിനിസിലേക്ക് വന്നത്…”

ദാവൂദ് പുഞ്ചിരിച്ചു.

അന്ന് മുതൽ ഖാസി മുഹമ്മദ് ഇക്രാം ദാവൂദിന്റെ സന്തത സഹചാരിയാണ്. തനിക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും വിശ്വസ്ഥനും കാര്യശേഷിയുള്ളവനുമായി അയാൾ മാറിയത് ദാവൂദ് അദ്‌ഭുതത്തോടെ മനസ്സിലാക്കി. ഏത് കാര്യവും ഏത് സമയത്തും വിശ്വസിച്ചേൽപ്പിക്കാവുന്ന നിലയിലേക്ക് ഇക്രാം വളർന്നു.

അർജ്ജുൻ ഗേറ്റിലെത്തിയപ്പോൾ കറുത്ത വേഷത്തിൽ കലാഷ്നിക്കോവുമായി നിന്ന രണ്ടു സെക്യൂരിറ്റി ജീവനക്കാരും ക്രുദ്ധമായി നോക്കി.

“ആരാ?”

ഒരുവൻ ചോദിച്ചു.

“അസ്‌ലം…”

അവൻ പറഞ്ഞു.

“അസ്‌ലം മൻസൂരി…ഇക്രാം ഭായിയുടെ ഫ്രണ്ടാണ്…”

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സെൽ ഫോണിൽ സംസാരിക്കുന്നത് അർജ്ജുൻ കണ്ടു. അടുത്ത നിമിഷം അയാളുടെമുഖം പ്രകാശിച്ചു. മുഖത്തു   ആദരവ് നിറഞ്ഞു.

“അകത്തേക്ക് പോയാലും. ഭായി ചെല്ലാൻ പറഞ്ഞു…”

“നന്ദി….”

അർജ്ജുൻ കാർ ഗേറ്റിലൂടെ കടത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...