0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 521

കുത്തിയ ഫോൺ പൊടുന്നനെ ശബ്‌ദിച്ചു.

ആദി പിന്നിലേക്ക് ഞെരിഞ്ഞു മാറി പ്ലഗിൽ കുത്തിയ ചാർജറിൽ നിന്നും ആ ഫോൺ ഊരിയെടുത്തു.

ഫോണിന്റെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ സുന്ദരിയായ പെൺകുട്ടിയുടെ മുഖം ആദി ഒരു നിമിഷം കണ്ടു.

അതിനു താഴെ ഉള്ള എഴുത്തിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.

"ദൃശ്യ കാളിങ്"

"ആരാ മാഷേ അത്? "

മുഖത്തു പൌഡർ വാരിപൂശിക്കൊണ്ട് കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി ആസ്വദിക്കുകയായിരുന്നു ടോണി.

അപ്പോഴാണ് അവൻ ഫോൺ ബെല്ലടിച്ച ശബ്ദം കേട്ടത്.

തിരിഞ്ഞു നോക്കാതെ അവൻ ആ ചോദ്യം ആദിയോട് ചോദിച്ചു.

"ദൃശ്യ ആണെടാ ഫോണിൽ "

ആദി ഫോൺ കയ്യിൽ പിടിച്ചു അവനു നേരെ നീട്ടി.

മുഖത്തു പൌഡർ തേക്കുന്നത് മതിയാക്കി ടോണി അവന്റടുത്തേക്ക് വന്ന് ഫോൺ കയ്യിലേക്ക് വാങ്ങി.

അപ്പോഴേക്കും കാൾ കട്ട്‌ ആയി പോയിരുന്നു.

ടോണി ധൃതിയിൽ ഫോണിൽ വിരലുകൊണ്ട് തോണ്ടി ചെവിയോട് ചേർത്തു പിടിച്ചു.

മറു വശത്തു ഫോൺ റിംഗ് ചെയ്യുന്നത് അവൻ ക്ഷമയോടെ കേട്ടിരുന്നു.

"ഏതാ ടോണി ആ പെൺകുട്ടി? "

"ഡാ മാഷേ അതെന്റെ ന്യൂ ഗേൾ ഫ്രണ്ട് ആണ് പേര് ദൃശ്യ"

"ഹേയ് ചുമ്മാ കള്ളം പറയാതെ "

വിശ്വാസം വരാതെ ആദി ശങ്കർ അവനെ നോക്കി.

"ഞാൻ എന്തിനാ കള്ളം പറയുന്നേ മിസ്റ്റർ... ഷി ഈസ്‌ മൈ ന്യൂ ഗേൾ ഫ്രണ്ട് നൗ എ ഡേയ്‌സ്"

ടോണി കൂളായി പറഞ്ഞു.

"ഹേ ഇതെപ്പോ? "

ആദിയുടെ മുഖത്തെ ഞെട്ടൽ കണ്ട് അവൻ ഊറി ചിരിച്ചു.

"ഞാൻ ഭയങ്കര ഫാസ്റ്റ് ആണ് എല്ലാത്തിനുമെന്നു നിനക്ക്

💬 Comments

View all comments