Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
അറിയാലോ... സോ നല്ലൊരു ആളെ കിട്ടി ഞാൻ കമ്മിറ്റഡ് ആയി"
"അപ്പൊ ആ പഴയ കുട്ടിയോ? നഴ്സ് ആയിട്ട് ജോലി ചെയ്യുന്ന...? "
മടിച്ചു മടിച്ചു ആദി പയ്യെ ചോദിച്ചു.
അത് കേട്ടതും ടോണി ഒരു കൂസലുമില്ലാതെ ജെൽ തേച്ചു മിനുക്കിയ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു.
"ഓഹ് എനിക്ക് അവളിലുള്ള ഇന്റെർസ്റ് ഡേ ബൈ ഡേ ആയി കുറഞ്ഞോണ്ടിരിക്കുവാ... ഐ ആം ടോടല്ലി ബോർഡ് മാൻ... സോ ഞാൻ ഒരു ഡിസിഷൻ എടുത്തു"
"എന്ത് ഡിസിഷൻ? "
ആദി സംശയത്തോടെ അവനെ നോക്കി.
"വി ആർ സെപ്പറേറ്റഡ്"
ടോണി പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ ആദി തരിച്ചിരുന്നു.
"എന്തിന്? ടോണി എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടേൽ നിങ്ങൾക്ക് പറഞ്ഞു തീർത്തൂടെ എത്ര നല്ല പെൺകുട്ടി ആയിരുന്നു അവൾ.. അങ്ങനൊരു കുട്ടിയെ കിട്ടാൻ പുണ്യം ചെയ്യണം."
ആദിയുടെ പാരായണം കേട്ട് ബോറടിച്ച ടോണി അവന്റെ ഇരു ചുമലിലും കൈ വച്ചു കൊണ്ടു പറഞ്ഞു.
"90s സിനിമകളിൽ കാണുന്ന പോലത്തെ ഒരു കാമുകനല്ല ഞാൻ. ഐ ഹാവ് ബീൻ ചെയ്ഞ്ചിങ് മൈസെൽഫ്. എപ്പോഴും പുതുമ തേടി പോകണമെന്നല്ലേ നമ്മുടെ കാരണവന്മാരൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുള്ളേ? "
"ഉവ്വ പഠിച്ചു പഠിച്ചു അവസാനം കാൽ കീഴിൽ ഉള്ള മണ്ണ് വാരെ പോകാതെ നോക്കിക്കോ? "
ഒരു താക്കീതെന്ന പോലെ ആദി പറഞ്ഞു
അവന്റെ പറച്ചിൽ ഇഷ്ടപ്പെടാതെ ടോണി മുഖം തിരിച്ചു. അതിനു ശേഷം അവൻ തലയുയർത്തി.
"ഡോ മാഷേ ഞാനിപ്പോ മുട്ടിയിരിക്കുന്ന പെണ്ണുണ്ടല്ലോ മറ്റവളെ പോലെ കണ്ട ആപ്പ ഊപ്പയുടെ മോളല്ല അവളുടെ
💬 Comments
View all comments