Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
..... ഇനി നാൽപത്തിയൊന്ന് ദിവസത്തിനു ശേഷം മാത്രമേ നട തുറക്കുള്ളു ....""
ചന്ദ്രശേഖർ - "" കൃഷ്ണൻ പണിക്കർ പറഞ്ഞ കുറച്ചു വഴിപാട് ഉണ്ടായിരുന്നു.......
അത് ഒന്നും നടത്തിയിട്ടില്ല ""
മല്ലിക -"" അയ്യോ ശരിയാ ...
ഉത്സവത്തിൻ്റെ തിരക്കിൽ മറന്നുപോയി ....""
സുമിത്രാമ്മ -"" ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ ...???
ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ .....
നട തുറക്കുമ്പോൾ നടത്താം ....""
ശേഖരൻ -""കൃഷ്ണൻ പണിക്കർ എന്താണ് പറഞ്ഞത് ....
എന്തെങ്കിലും ദോഷം അങ്ങനെ വല്ലതും പറഞ്ഞോ ...???
വേറെ കുഴപ്പം ഒന്നും ഇല്ലലോ ..???""
ചന്ദ്രശേഖർ -"" എയ്യ് ഇല്ലാ അച്ഛാ ...
ചെറിയ കുറച്ചു വഴിപാട് മാത്രം ....
അത്രയേയുള്ളൂ ....."""
സജീവ് - "" ഇനി ഇവിടെതന്നെ നിൽക്കണം എന്ന് നിർബന്ധമുണ്ടോ ...???....
നട തുറക്കുമ്പോഴേക്കും എത്തിയാൽ പോരെ ...??""
സൗഭാഗ്യ-"" എങ്ങോട്ടെങ്കിലും പോകുവാൻ ഉണ്ടോ സജീവേട്ടാ ..???""
സജീവൻ മറുപടി പറയുമ്പോഴേക്കും വിഷ്‌ണു ചാടിക്കേറി സംസാരിച്ചു തുടങ്ങി......
വിഷ്‌ണു -"" ഞാൻ ഒരു കാര്യം പറയട്ടെ ...???""
ചന്ദ്രശേഖർ,,, ശേഖരൻ ....രണ്ടുപേരും കൂടെ വിഷ്ണുവിനോട് ...
"" നീ പറഞ്ഞോ ... അതിന് മുഖവര എന്തിനാ വിഷ്‌ണു ...!!!""
വിഷ്‌ണു -"" കുറെ നാളുകൾക്ക് ശേഷമാണ് നമ്മൾ എല്ലാവരും ഒത്തുകൂടുന്നത് ....
അതുകൊണ്ട് നമ്മുക്ക് എല്ലാവർക്കും കൂടെ എങ്ങോട്ടെങ്കിലും പോയാലോ ...???""
അഭി-"""വിഷ്ണുവിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിച്ചു ....""
ശേഖരൻ -"" അതെ പുറംരാജ്യം ഒന്നും വേണ്ടാട്ടോ .....
ഇവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ....""""
💬 Comments
View all comments