Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ചന്ദ്രശേഖർ-"" ഇവിടെ എവിടേലും പോവാം ...."""
സജീവ് - "" നമുക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ട് പോകാം ...
എനിക്ക് ഇവിടെ ഒന്നുരണ്ടു പേരെ കാണാൻ ഉണ്ട് ...
അത് പോരെ ....""
ചന്ദ്രശേഖർ-"" എത്ര ദിവസം പിടിക്കും സജീവേ ...???""
സജീവ് - "" പത്തു ദിവസം കഴിഞ്ഞിട്ട് നോക്കാം ....""
അഭി ഇതെല്ലാം കേട്ട് .... പെട്ടന്ന് എന്തോ കിട്ടിയ പോലെ പറഞ്ഞു ...
"" അതെ എല്ലാവരും ഇങ്ങോട്ട് ഒന്നു നോക്കിയേ ......""""
എല്ലാവരും അഭിയെ നോക്കി .....
"" ഇന്നേക്ക് പതിനെട്ടാം ദിവസം നമ്മുടെ ആമിമോളുടെ പിറന്നാൾ അല്ലെ ....
നമ്മുക്ക് ആ സമയത്തു പോയാൽ പോരെ ....
അതാവുമ്പോൾ ... സജീവ് അങ്കിളിൻ്റെ... കാര്യവും നടക്കും ..
അത് കഴിഞ്ഞാൽ എല്ലാവർക്കും കൂടെ ഒരുമിച്ചു പോകാം ..."""
ചന്ദ്രശേഖർ -"" നല്ല തീരുമാനമാണ്....
പക്ഷെ ആമിയുടെ പിറന്നാൾ കഴിഞ്ഞു പിറ്റേ ദിവസം
എനിക്ക് ബാംഗ്ലൂർ എത്തണം ......"""
സജീവ് -"" ഞാൻ ഒരു സ്ഥലം പറയാം ....
ഞാൻ മൈസൂർ ബാംഗ്ലൂർ ഫോറെസ്റ്റ് സ്ഥലത്തു ....
ഒരു എസ്റ്റേറ്റ് വാങ്ങിയിട്ടുണ്ട് ...
നമുക്ക് ആമിമോളുടെ പിറന്നാൾ അവിടെ ആക്കിയാലോ ...??"""
വിഷ്‌ണു - ""പപ്പാ അന്ന് പറഞ്ഞ സ്ഥലം ആണോ ...???"""
സജീവ് -"""അതെ അതുതന്നെ ...."""
വിഷ്‌ണു -"" അങ്ങനെ ആണെങ്കിൽ ഞാൻ എപ്പോഴേ തയ്യാറായി എന്ന് ചോദിച്ചാൽ മതി ....
അഭി ... അടിപൊളി സ്ഥലം ആണ് എസ്റ്റേറ്റിൻ്റെ തൊട്ട് അടുത്ത് തന്നെ വലിയ വെള്ളച്ചാട്ടം ...
💬 Comments
View all comments