Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ആ പത്രം സമീറിനു തിരിച്ചു കൊടുത്തു .....
സമീർ ആദിയോട് .....
"""നീ വേഗം കുളിച്ചിട്ട് വാ ....
ഉമ്മയും വാപ്പയും നിന്നെ അന്വേഷിക്കുന്നുണ്ട് ....""""
"""" എടാ ..........
ഞാൻ ഇന്നലെ പുലർച്ചയായി അർജുനേട്ടൻ്റെ ....
ഭാര്യ വീട്ടിൽ നിന്നും എത്തിയപ്പോൾ ....
വണ്ടി ഓടിച്ച ക്ഷീണം ഉണ്ട് .....
ഞാൻ ഉച്ച തിരിഞ്ഞു വരാം അവിടേക്ക് ... അത് പോരെ...??""""
"""" ഹ്മ്മ് ....എന്നാ നീ കിടന്നോ .....
ഞാൻ പറയാം അവരോട് ...നീ ഉച്ചക്ക് അങ്ങോട്ട് വാ ...."""""
"""" ശരിടാ .... ഞാൻ വരാം ....""""
അതും പറഞ്ഞ് ആദി സമീർ പോയപ്പോൾ വാതിൽ അടച്ചു .....
തൻ്റെ റൂമിൽ എത്തി ... ചിന്തയിൽ മുഴുകി .....
ആദി വീണ്ടും വീണ്ടും ... തൻ്റെ മനസ്സിൽ ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു .....
ഒരുപാട് ചോദ്യങ്ങൾ ...... ഒന്നിനും തൻ്റെ കൈയിൽ ഉത്തരം ഇല്ലാ .....
ആദി സ്വയം ചോദ്യങ്ങൾ അവനോട് തന്നെ ചോദിച്ചു തുടങ്ങി ....
ആരാണ് ഞാൻ ....????
എന്നെ എന്തിനു അവർ രക്ഷിച്ചു ....???
ആ പെൺകുട്ടി ആരാണ് ....????
അവളും ഞാനും തമ്മിൽ എന്ത് പരിചയം .....????
തൻ്റെ മുൻപിൽ വെച്ചാണ് വർഗീസും ജോണും രക്ഷപെട്ടത് ......അവർ എങ്ങനെ മരിച്ചു .....????
അവൾ തന്നോട് പറഞ്ഞത് ......
""”ഞാൻ തന്നെ എല്ലാം കണ്ടുപിടിക്കണം ..."""
""”എല്ലാം എനിക്ക് അറിയാം പക്ഷെ ഞാൻ അത് മനസിലാക്കുന്നില്ല ...."""
"""ഞങ്ങൾ ഒരേ പാതയിൽ സഞ്ചരിക്കുന്നവർ ആണ് ...."""'
"""
💬 Comments
View all comments