Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
കഴുത്തു ലക്ഷ്യമാക്കി വാൾ വീശി .....
അവൻ്റെ തല ശരീരത്തിൽ നിന്നും വേർപെട്ട് ..... നിലത്തേക്ക് വീണു.....
തല താഴെ വീഴുന്നോടൊപ്പം തന്നെ അവനും ചലനമറ്റ് നിലം പതിച്ചു .....
അയാൾ തൻ്റെ കൈയിലുള്ള വാൾ സഹായികളുടെ നേരെ നീട്ടി ...
അതിലെ ഒരുത്തൻ വേഗം തന്നെ ആ വാൾ വാങ്ങി ...
തുടച്ചു വൃത്തിയാക്കി വീണ്ടും ആയുധശേഖരത്തിൽ ഭദ്രമായി വെച്ചു ....
ഇവിടം വൃത്തിയാക്കുവാൻ പറഞ്ഞ് ......
അയാൾ അവിടെനിന്നുംപതിയെ തൻ്റെ മുറിയിലേക്ക് നടന്നു ....
എന്നിട്ട് ...അയാളുടെ മുറിയിലുള്ള സാറ്റലൈറ്റ് ഫോൺ എടുത്തു ....
അതിലെ ആദ്യ നമ്പറിലേക്ക് തന്നെ വിളിച്ചു ......
രണ്ടുമൂന്നു തവണ റിങ് ചെയ്തതിനു ശേഷം മറുഭാഗത്ത് ഫോൺ എടുത്തു ....
അയാൾ സംസാരിച്ചു തുടങ്ങി .....
"" ഹലോ""
മറുഭാഗത്ത് ഹലോ എന്ന ശബ്‌ദം കേട്ടതും ......
അയാൾ പേടിയോടെ ......തിരിച്ചുസംസാരിച്ചു ....
"""മാസ്റ്റർ...."""
"" കൂടുതൽ ഒന്നും പറയുന്നില്ല .....
താടകാ വനത്തിലേക്ക് ചെല്ലൂ ....
അവിടെ അവൾ വരും .....
ഇത്രയും നാൾ ഞാൻ കാത്തിരുന്നത് ....
ഈ ഒരു ദിവസത്തിനു വേണ്ടിയാണ് .....""""
അയാൾ അട്ടഹസിച്ചു ചിരിച്ചു .....
എന്നിട്ട് വീണ്ടും സംസാരിച്ചു തുടങ്ങി ....
"""ചൈത്രമാസത്തിലെ നവമി തിയ്യതി .....
അന്ന് എനിക്ക് അവളെ കിട്ടിയിരിക്കണം ......
ഇരുപത്തിമൂന്ന് വർഷത്തെ കാത്തിരിപ്പാണ് ......
അവളെ ജീവനോടെ എനിക്ക് വേണം ......
താടകാ വനത്തിലെ മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിലെ ബലിക്കല്ലിൽ....
അവളുടെ രക്തം വീഴ്ത്തണം ..... അത് കഴിഞ്ഞ് അവളെ ഇവിടെ കൊണ്ടുവരണം ....
💬 Comments
View all comments