Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
.....
*******************************************
ആദി വണ്ടി ചുരത്തിലൂടെ ഓടിച്ചുകൊണ്ടിരുന്നു ....
സന്ധ്യ ആവുമ്പോഴേക്കും അവിനാഷിൻ്റെ ഫാമിലേക്ക് എത്തണം ....
രാത്രിയായാൽ ആ വഴി അത്ര സുരക്ഷിതമല്ല ......
ആദി അതൊക്കെ ആലോചിച്ചുകൊണ്ട് പോയിക്കൊണ്ടിരുന്നു ....
അവസാനം സമയം ഒരു ഏഴുമണി ആയപ്പോഴേക്കും ....
ആദി അവിനാഷിൻ്റെ ഫാം ഹൗസിൽ എത്തി ....
ആദി വണ്ടി നിറുത്തി പതിയെ ഇറങ്ങി .....
ഫാർമിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നു ...
നല്ല പ്രകൃതി സൗന്ദര്യം നിറഞ്ഞ സ്ഥലം .....
കുറച്ച് കാട്ടിലേക്ക് കയറിയിട്ടാണ് .....
വന്യജീവികളുടെ ശല്യമുണ്ടാവും .....
അതുമാത്രമേ ഇവിടെ പ്രശ്നമായിട്ടുള്ളു ....
ആദി അതൊക്കെ ആലോചിച്ചു ഗേറ്റിൻ്റെ അരികിലേക്ക് നടന്നു .....
എന്നിട്ട് ഗേറ്റിലെ ചെറിയ ഗ്യാപിലൂടെ ഉള്ളിലേക്ക് നോക്കി ...
ദൂരെ ഒരാൾ ഒരു ചെറിയ വടിയും പിടിച്ചു നടക്കുന്നു .....
ആദി വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു ....
എന്നിട്ട് നീട്ടി രണ്ടുമൂന്ന് ഹോൺ അടിച്ചു ....
അതുകേട്ടതും അയാൾ ഗേറ്റിനരികിലേക്ക് വേഗം വന്നു ...
ആദിയെ കണ്ടതും അയാൾ ആദിയോട് .....
""" തമ്പി ... ‘യാര് നീ’ ... എന്ന വേണം ...????""""
"""" അണ്ണാ എൻ പേർ ആദി കേരളാവിലെ നിന്ന് വന്ദിരിക്കെ ....""""
ആദി പറഞ്ഞു മുഴുവിപ്പികും മുൻപ് അയാൾ ....ആദിയോട്
"" ആഹ്ഹ മലയാളി ആയിരുന്നല്ലേ ...."""
"""ചേട്ടനും മലയാളിയാണോ ...???
എന്നിട്ടാണോ എന്നെകൊണ്ട് ഈ തമിഴ് ഒകെ സംസാരിപ്പിച്ചത് ....""""
""""ചേട്ടാ ഞാൻ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചില്ല ....
ചേട്ടനാണോ സാറ് പറഞ്ഞ കൂട്ടുകാരൻ ....???"""
"""ഞാൻ തന്നെ
💬 Comments
View all comments