Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
കാർലോസ് -"""" അതൊക്കെ ഇവിടെ റെഡിയാണ് മോനെ .....
ഞാൻ എടുത്തുകൊണ്ടുവരാം .......""""""
അതുംപറഞ്ഞുകൊണ്ട് കാർലോസ് അകത്തേക്കു കയറി ....
കേക്കുമായി പുറത്തേയ്ക്ക് വന്നു ......
അതിനിശേഷം സമയം നോക്കി പന്ത്രണ്ടുമണി ആവാൻ .... രണ്ടുമിനിറ്റുംകൂടെ .....
അതോടെ എല്ലാവരും കൂടെ ആ മുള പന്തലിലേക്ക് നടന്നു ......
****************************************
ഇതേ സമയം ....ആദി ....
പഴനിയുടെയും അവിനാഷിൻ്റെയും കൂടെ ....
കാട്ടിലേക്ക് നടന്നു ..... കുറച്ചു നേരം കൂടെ കഴിഞ്ഞാൽ
അവർ താടകാ വനത്തിലെ ഏറുമാടത്തിലേക്കെത്തും ......
പോകുന്ന വഴിയിലെല്ലാം മരത്തിൽനിന്നും വള്ളികൾ
താഴേക്ക് നീണ്ടുകിടക്കുന്നു ... .
ചീവിടിൻ്റെ ശബ്‌ദവും ..... പക്ഷികളുടെ ചിലച്ചിലും ...
എല്ലാംകൊണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം .....
കുറച്ച് നേരം കൂടെ നടന്നതിനു ശേഷം അവർ
കാടിൻ്റെ മധ്യഭാഗത്തിൻ്റെ അടുത്തുള്ള ഏറുമാടത്തിലെത്തി ....
അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു .....
എല്ലാവരും വേഗം തന്നെ ഏറുമാടത്തിൽ കയറി ...
പഴനി വേഗം തന്നെ റാന്തൽ വിളക്ക് കത്തിച്ചു ....
എന്നിട്ട് താഴെ വിരിച്ചിരിക്കുന്ന പായയിൽ കിടന്നു .....
അവിടെയുള്ള വലിയ കൂജയിൽ നല്ല തണുത്ത വെള്ളമുണ്ടായിരുന്നു ....
എല്ലാവരും കുറച്ചധികം വെള്ളം എടുത്തു കുടിച്ചു ....
അതേപോലെ കിടന്നുറങ്ങുള്ള സ്ലീപ്പിങ് ബാഗും ....
അങ്ങനെ ആവശ്യമുള്ളതെല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു .....
പഴനി അവിടെന്ന് മൂന്നു പ്ലേറ്റും .... മൂന്നു ഗ്ലാസുമെടുത്തു .....
എന്നിട്ട് താഴെ പായയിൽ ഇരുന്നു ....
പഴനി കൊണ്ടുവന്ന ചപ്പാത്തിയും വെടിയിറച്ചിയും .....
മൂന്നു പ്ലേറ്റിലേക്ക് വിളമ്പി ...
ആദിയും അവിനാഷും പഴനിയുടെ കൂടെ തന്നെ ഇരുന്നു
💬 Comments
View all comments