0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ബലമായി പിടിച്ചു ബലി കല്ലിലേക്ക് നടത്തിച്ചു ..... ഇതേസമയം തന്നെയാണ് ആദി ആ പൊട്ടിപൊളിഞ്ഞ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കിയത് ..... അപ്പോഴാണ് ആദി വണ്ടിയുടെ ശബ്‌ദം കേട്ടതും..... ആദി വീണ്ടും ക്ഷേത്രത്തിലേക്ക് കയറിയതും.... എന്നിട്ട് വാതിലിലെ പഴുത്തിൽകൂടെ പുറത്തേക്ക് നോക്കിയതും ..... ആദി നോക്കിനിൽക്കെ രണ്ടുപേർ ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു .... ആദി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും ആദി അയാളുടെ പിന്നിലുള്ള ഇരുപതോളം കറുത്ത വസ്ത്രധാരികളെ കണ്ടു .... ആദിക്ക് അവരുടെ വസ്ത്രധാരണം കണ്ടിട്ട്..... കുറച്ചു ദിവസങ്ങൾക്ക് മുൻപ് തൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആലോചിച്ചു.....
അതിൽ സാമ്യമായിട്ടുള്ളത് കറുത്ത വസ്ത്രമാണ് .... ആദിയുടെ മനസിൽകൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി ..... ആദി അവരുടെ പ്രവർത്തികൾ നീരിക്ഷിച്ചു തുടങ്ങി ....... ബലികല്ല് എത്താറായതും അവർ ആ പെൺകുട്ടിയുടെ കൈ ബലിക്കല്ലിൽ വെച്ചു .... ആദി അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് ..... ആദി മനസ്സിൽ പറഞ്ഞു ...." """അതെ ഇത് അവൾ തന്നെ,...... രാമപുരത്ത് വെച്ച് താൻ കണ്ട പെൺകുട്ടി .... തന്നെ ആകർഷിച്ച പെൺകുട്ടി ....... ഇവൾ എങ്ങനെ ഇവിടെ വന്നു ...."""" ആദി നോക്കിനിൽക്കേ ..... ആ രണ്ടുപേരിൽ ഒരാൾ ..... ആമിയുടെ കൈ ബലമായി ബലികല്ലിൽ അമർത്തുപിടിച്ചു ...... ആമിയുടെ നിലവിളി ആദിയുടെ കാതിലേക്ക് ശക്തമായി ഇരച്ചു കയറി .... പെട്ടന്ന് തന്നെ രണ്ടാമൻ തൻ്റെ കൈയിലുള്ള വാൾ എടുത്തു മുകളിലേക്ക് പിടിച്ചു .... ആമി അലറി കരഞ്ഞുകൊണ്ടിരുന്നു ...... ആമിയുടെ പ്രതീക്ഷകളെല്ലാം നഷ്ട്ടപെട്ടു .... ആമി മരണത്തെ അവരിൽ

💬 Comments

View all comments