Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ആദി എന്തായാലും ഉണരാൻ ....സമയം എടുക്കും ...
നിങ്ങൾ ഇവിടെ എല്ലാം ക്ലീൻ ചെയ്യണം ...
ഒരു തെളിവ് പോലും ബാക്കി വെക്കരുത് .....
അതിനു ശേഷം ആദിയെ അവൻ്റെ വീട്ടിൽ എത്തിക്കണം ...."""
മൂന്നുപേരും അവളോട് ...
"" ശരി മാഡം """
അവൾ കാറിൻ്റെ അടുത്തൊട്ട് നടന്നു ...
പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു ......
എന്നിട്ട് ആ മൂന്നുപേരെയും അടുത്തേക്ക് വിളിച്ചു....
അവർ അടുത്തെത്തിയതും അവൾ അവരോടായി പറഞ്ഞു ...
"" പിന്നെ .... വളരെ പ്രധാനപ്പെട്ട കാര്യം ...
ആദിയെ കുറിച്ച് അറിയാലോ ...
ഞാൻ കൊടുത്ത സെഡേഷൻ മരുന്ന് അവൻ്റെ മേലെ
എത്ര നേരം നിൽക്കും എന്ന് എനിക്ക് അറിയില്ല ....
അതുകൊണ്ട് സൂക്ഷിച്ചോളോ .....
മനസിലായല്ലോ പറഞ്ഞത് ....""""
""ഓക്കേ മാഡം ഞങ്ങൾ ശ്രദ്ധിച്ചോളാം ....""
പെട്ടന്നാണ് ആ മൂന്നുപേരിൽ ഒരുത്തൻ അത് കണ്ടത് ....
ദൂരെ നിന്നും തങ്ങളുടെ അടുത്തേക്ക് ഒരു വണ്ടി വരുന്നു ....
"" മാഡം ഇങ്ങോട്ട് ഒരു വണ്ടി വരുന്നുണ്ട് """...
എല്ലാവരും അവിടേക്ക് നോക്കി .....
പെട്ടന്ന് തന്നെ എല്ലാവരും കാറിൻ്റെ സൈഡിലേക്ക് മാറി നിന്നു നിരീക്ഷിച്ചു ....
ആ വണ്ടി എസ്റ്റേറ്റ് കടന്നു ... നേരെ ഗോഡൗണിൽ എത്തി .....
അതിൽ നിന്നും ഒരാൾ ഇറങ്ങി ....
ആ വണ്ടിയുടെ സൈഡ് എല്ലാം പൊട്ടിയിരിക്കുന്നു ....
വണ്ടി ഇടിച്ചതു പോലെ .....
ആ വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ....
അവൾ ഒരു ആശ്വാസത്തോടെ പറഞ്ഞു ....
💬 Comments
View all comments