Chapter Title : ബൃഹന്നള [കത്തനാർ]
ബസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അവർ രണ്ടുപേരും സാധാരണ പോലെ പെരുമാറാൻ ശ്രമിച്ചിരുന്നു. തമ്മിൽ ഒരു അടി അകലത്തിൽ നടന്നും, വേറെ വേറെ കാര്യങ്ങൾ സംസാരിക്കുന്നതുപോലെയും.
പക്ഷേ പ്രശ്നം മറ്റൊന്നായിരുന്നു.
ഇന്നലെ വരെ ബോധപൂർവം ഒഴിവാക്കിയിരുന്ന കണ്ണുകൾ ഇപ്പോൾ ഓരോ മിനിറ്റിലും തമ്മിൽ തിരയുകയായിരുന്നു.
അത് നിർത്താൻ രണ്ടുപേർക്കും പറ്റുന്നില്ല.
"നേരെ നോക്കി നടക്ക്," ലച്ചു പല്ലുകൾക്കിടയിലൂടെ പറഞ്ഞു.
"ഞാൻ നോക്കുന്നില്ലല്ലോ."
"അപ്പോ ഇപ്പൊ നീ വേറെ വല്ല അവളുമാരെയുമാണോ നോക്കിയത്?"
"നീ അല്ലെ എന്നെ നോക്കിനടക്കുന്നത്."
"അജു..."
"ലച്ചു..."
രണ്ടുപേരും ഒരേസമയം മിണ്ടാതായി. കാരണം മുന്നിൽ അഖിലും മീരയും നിന്നിരുന്നു.
കോളേജ് ഗേറ്റിലൂടെ അകത്തേക്ക് നടക്കുമ്പോൾ അവരെ കണ്ടമാത്രയിൽ തന്നെ അജുവിനും ലച്ചുവിനും ഒരു കാര്യം മനസ്സിലായിരുന്നു.
ഇന്ന് രക്ഷയില്ല. അവർ കണ്ടു ഞങ്ങൾ ഒരേ ബസ്സിൽ നിന്നും ഇറങ്ങുന്നത്. അഖിലും മീരയും ഏതെങ്കിലും സമയത്ത് എന്തോ കുഴപ്പം മണക്കുമെന്ന് കരുതിയിരുന്നെങ്കിലും അതിത്ര രാവിലെയാകുമെന്ന് കരുതിയില്ല.
രണ്ടുപേരുടെയും മുഖത്തും സംശയത്തിന്റെ തെളിച്ചം.
അഖിൽ കൈകൾ നെഞ്ചിൽ കെട്ടി നിന്നു.
മീര ഭ്രൂവരികൾ ഉയർത്തി മാറിമാറി അജുവിനെയും ലച്ചുവിനെയും നോക്കി.
"ഗുഡ് മോർണിംഗ്," അഖിൽ പറഞ്ഞു.
"ഗുഡ് മോർണിംഗ്," അജു ഉടനെ മറുപടി പറഞ്ഞു.
"വളരെ ഗുഡ് ആയ മോർണിംഗ് ആണെന്ന് തോന്നുന്നു."
"എന്ത്?"
"ഒന്നുമില്ല."
മീര മുന്നോട്ട് വന്നു.
"എന്റെ ഒരു ചെറിയ സംശയം."
"നിങ്ങൾക്ക് എപ്പോഴാ വലിയ സംശയം ഉണ്ടാവാറുള്ളത്?" ലച്ചു ചോദിച്ചു.
"ഞങ്ങൾ ചുമ്മാ ചോദിക്കുന്നതാ."
അഖിൽ അവരെ ചൂണ്ടികാട്ടി.
"ഇന്ന് രാവിലെ നിങ്ങൾ ഒരുമിച്ചാണോ വന്നത്?"
കള്ളം പറഞ്ഞാൽ എല്ലാം കുഴയും
💬 Comments
View all comments