0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 231.9K

പിന്നെ ഒന്നും നടക്കില്ല. അപ്പോൾ പിന്നെ എന്നോട് പിണക്കം തോന്നരുത്."

അതും പറഞ്ഞു ചിരിച്ചുകൊണ്ട് മേഡം മുകളിലേക്ക് നടന്നു. മുകളിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങിയ മേഡം പിറകിലേക്ക് നോക്കി നാണത്തോടെ പറഞ്ഞു.

"ആദി റൂമിലേക്ക് പോയിക്കോ. ഞാൻ വേഗം വരാം."

അതും പറഞ്ഞു മേഡം ചിരിച്ചുകൊണ്ട് മുകളിലേക്കുള്ള സ്റ്റെപ്പ് ഓടിക്കയറി.

ഞാൻ മെല്ലെ മേഡത്തിന്റെ റൂമിലേക്ക് നടന്നു . റൂമിൽ എത്തിയ ഉടനെ ഞാൻ ഷർട്ട് അഴിച്ചു മാറ്റി. പിന്നെ ആ മുറി ചുറ്റുമൊന്ന് വെറുതെ കണ്ണോടിച്ചു. അപ്പോൾ അവിടെ ഫ്രെയിം ചെയ്തു വെച്ച ഒരു ഫോട്ടോ ഞാൻ ശ്രദ്ധിച്ചു.

അതിൽ ഒരു പോലെയുള്ള പാവാടയും ബ്ലൗസും ഇട്ട് നിൽക്കുന്ന രണ്ട് സുന്ദരികൾ. അതിൽ ഒന്ന് എന്റെ ലച്ചുവും മറ്റൊന്ന് ഐശ്വര്യയും. ഇരുവരേയും അങ്ങനെ കണ്ടപ്പോൾ ഇവർ ചേച്ചിയും അനിയത്തിയും ആണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.

അങ്ങനെ ആ ഫോട്ടോയിൽ നോക്കി നിൽക്കുമ്പോഴാണ് ലച്ചു എന്റെ പിറകിൽ വന്ന് എന്നെ കെട്ടിപിടിച്ചത്.

ലച്ചു ഒച്ചയുണ്ടാകാതെ അങ്ങനെ വന്ന് പെട്ടന്ന് എന്നെ കെട്ടിപിടിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയിരുന്നു.

"എന്ത് നോക്കി നിൽക്കുകയാ എന്റെ കള്ളൻ.?"

"ഏയ് വെറുതെ, ഞാൻ ഈ ഫോട്ടോ കണ്ട് നോക്കി നിന്നുപോയതാ."

"ഓഹ്! ഇതോ? ഇതാ പെണ്ണിന്റെ പണിയാ. അവൾക്ക് വാങ്ങിയപ്പോൾ അതുപോലെ ഉള്ളത് എനിക്കും വാങ്ങി. എന്നിട്ട് അതും ഉടുത്ത്‌ ഫോട്ടോയും എടുത്തു."

"എന്തായാലും, നല്ല ഭംഗിയുണ്ട് കാണാൻ. ഈ ഫോട്ടോയിൽ എന്റെ ലച്ചുവിനെ കാണാൻ കൊച്ചു പെണ്ണിനെ പോലെയുണ്ട്."

അതും പറഞ്ഞു ഞാൻ മേഡത്തിന്റെ കവിളിൽ ഉമ്മവെച്ച ശേഷം ഞാൻ ചോദിച്ചു.

💬 Comments

View all comments