0%

Chapter Title : ഐഷു 2 [VaSco]

Author : VaSco Read All Parts 238.6K

എന്നെ നോക്കികൊണ്ട് മേഡം എന്നോട് ചോദിച്ചു.

"അങ്ങനെ ഞാൻ പറഞ്ഞൊ.?"

" ഇല്ല പറഞ്ഞില്ല . പക്ഷെ എന്ത് പറ്റി എന്റെ പെണ്ണിന്.? "

"എനിക്ക് ഒന്നും പറ്റിയിട്ടില്ല. "

എന്ന് പറഞ്ഞു എന്റെ കവിളിൽ ഉമ്മ വെച്ച ശേഷം എന്നോട് ചോദിച്ചു.

"ആദി, എന്നെ പറ്റി ആദിക്ക് എന്താ ഇപ്പോൾ തോന്നുന്നത്.? ഞാനൊരു മോശം പെണ്ണായി ആദിക്ക് തോന്നുന്നുണ്ടോ?"

" ലച്ചൂ .. ഇപ്പോൾ എന്താ ഇങ്ങനെ ചോദിക്കാൻ.? അങ്ങനെ ഞാൻ കരുതും എന്ന് എന്റെ പെണ്ണിന് തോന്നുന്നുണ്ടോ. നീ എന്റെ ലച്ചു പെണ്ണല്ലേ. എന്റെ സുന്ദരി."

" എനിക്കറിയാം, എന്റെ ആദി അങ്ങനെ ഒന്നും കരുതില്ലെന്ന്. എന്നാലും ഞാൻ വെറുതെ ചോദിച്ചതാ."

"പിന്നെ എന്തിനാ വെറുതെ അങ്ങനെ ചോദിക്കുന്നത്. എന്റെ ലച്ചു എന്നും എന്റെ മുത്താ. അതുകൊണ്ട് എന്റെ ലച്ചൂന് അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല. ഞാൻ എന്നും എന്റെ ലച്ചുവിന്റെ കൂടെ ഉണ്ടാകും . കേട്ടല്ലോ ലച്ചുക്കുട്ടി. "

" ഉം. എനിക്കതുമതി." എന്ന് പറഞ്ഞ ശേഷം സന്തോഷത്തോടെ മേഡം വീണ്ടും എന്റെ കവിളിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

" അതൊക്കെ ശരി തന്നെ. എന്ന് കരുതി ആ റോഷിമയുടെ കാര്യം മറക്കേണ്ട കേട്ടോ. അവളെ എന്റെ ചെക്കൻ സ്വന്തമാക്കിക്കോണം. പറഞ്ഞേക്കാം. "

അതും പറഞ്ഞു ചിരിച്ചശേഷം എന്റെ പാന്റും ഷർട്ടും കൂടെ എടുത്തു തന്നുകൊണ്ട് മേഡം പറഞ്ഞു.

"എന്റെ ആദിക്ക് വിശക്കുന്നുണ്ടാവും അല്ലേ..? ഞാൻ കുളിച്ചു വന്നിട്ട് നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ പോരെ. അതോ ഞാൻ ഇപ്പോൾ

💬 Comments

View all comments