Chapter Title : ഐഷു 2 [VaSco]
സുന്ദരിയായി ഐശ്വര്യ പടികൾ ഇറങ്ങി താഴേക്ക് വന്നത്. എന്നെ കണ്ട ഉടനെ അവൾ അടുത്തേക്ക് ഓടി വന്ന് എന്റെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
"ആദിയേട്ടൻ കുറേ സമയമായോ വന്നിട്ട്?"
"ആഹ്! കുറച്ചു സമയമായി," ഞാൻ പറഞ്ഞു.
"ആദിയേട്ടൻ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ. വന്നിട്ടെന്തേ എന്നെ വിളിക്കാതിരുന്നത്?"
"ഒന്നുമില്ല. ഇന്നലെ കഴിച്ചതിന്റെ കെട്ട് ഇറങ്ങിയ ശേഷമേ ഐശ്വര്യ താഴേക്ക് ഇറങ്ങൂ എന്നാ മേഡം പറഞ്ഞത്." ഞാൻ അവളെ കളിയാക്കും പോലെ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൾക്ക് ചമ്മൽ വന്നു.
"പോ ആദിയേട്ടാ, വെറുതെ കളിയാക്കാതെ! അങ്ങനെയൊന്നുമില്ല. അതിനുമാത്രം ഒന്നും ഞാൻ കഴിച്ചില്ലല്ലോ." അവൾ ചമ്മിയ മുഖത്തോടെ പറഞ്ഞു.
"ഏയ് ഇല്ല. പാല് കുടിക്കും പോലെ കുടിച്ചു, അത്രയേ ഉള്ളൂ," ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഈ ആദിയേട്ടൻ വെറുതെ ഓരോന്ന് പറയുന്നതാ. എനിക്കറിയാം ഞാൻ അതിനുമാത്രം ഒന്നും കഴിച്ചിട്ടില്ലെന്ന്. അതിരിക്കട്ടെ, ആദിയേട്ടനെ തനിച്ചാക്കിയിട്ട് മമ്മി ഇത് എവിടെ പോയി?" ചമ്മിയ മുഖം മറയ്ക്കാനായി അവൾ വിഷയം മാറ്റികൊണ്ട് ചോദിച്ചു.
"മേഡം കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ഇപ്പോൾ റൂമിലേക്ക് പോയതേയുള്ളൂ," ഞാൻ വെറുതെ പറഞ്ഞു.
"ആണോ? എന്നാൽ ഇപ്പോഴൊന്നും വരുന്ന ലക്ഷണമില്ല. മമ്മിക്ക് കുളിക്കാൻ തന്നെ ഒരുപാട് സമയം വേണം."
അതും പറഞ്ഞു ചിരിച്ച ശേഷം ഐശ്വര്യ കുസൃതിയോടെ വീണ്ടും ചോദിച്ചു:
"അല്ല, ആദിയേട്ടൻ വന്നിട്ട് മമ്മി വല്ലതും തന്നോ?"
"എന്ത് തന്നോ എന്ന്?" ഞാൻ ഒന്ന് ഞെട്ടി. ഞങ്ങളുടെ കള്ളക്കളികൾ ഇവൾ കണ്ടുപിടിച്ചോ, അതുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന ചിന്ത എന്നിൽ പെട്ടെന്ന് പേടി നിറച്ചു.
"അയ്യോ
💬 Comments
View all comments